കാ​ടു​കു​റ്റി ക​ല്ലൂ​ർ ബോ​യ്സ് ദു​രി​ത​ഭൂ​മി​യി​ലേ​ക്ക്
Wednesday, August 14, 2019 1:03 AM IST
കാ​ടു​കു​റ്റി: സ്നേ​ഹ​ത്തി​ന്‍റെ ക​ട​പ്പാ​ടു​ക​ൾ സ്നേ​ഹം കൊ​ണ്ടു ത​ന്നെ വീ​ട്ടാ​ൻ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​വു​മാ​യി കാ​ടു​കു​റ്റി ക​ല്ലൂ​ർ ബോ​യ്സ് ദു​രി​ത ഭൂ​മി​യി​ലേ​ക്ക്.
ക​ഴി​ഞ്ഞ വ​ർ​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ പ്ര​ള​യ ദു​രി​ത​ത്തി​ന്‍റെ തി​ക്ത​ഫ​ലം ഏ​റ്റ​വു​മ​ധി​കം ഏ​റ്റു​വാ​ങ്ങി​യ കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തി​ൽ ക​നി​വു​മാ​യെ​ത്തി​യ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലേ​ക്കാ​ണ് ഈ ​കൂ​ട്ടാ​യ്മ നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​മാ​യി യാ​ത്ര​യാ​യ​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ങ്ങ​ളാ​യി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ഴ്ച​വ​ച്ച ഈ ​കൂ​ട്ടാ​യ്മ ത​ങ്ങ​ളു​ടെ ആ​പ​ത്ഘ​ഘ​ട്ട​ത്തി​ൽ താ​ങ്ങാ​യി നി​ന്ന അ​ന്യ​രും അ​പ​രി​ചി​ത​രു​മാ​യ സ​ഹ​ജീ​വ​ക​ളെ തി​രി​ച്ചും സ​ഹാ​യി​ക്ക​ണ​മെ​ന്ന തി​രി​ച്ച​റി​വാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ന് പ്രേ​ര​ക​മാ​യ​ത്.
നാ​ട്ടി​ലെ സു​മ​ന​സു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ഇ​ന്ന​ലെ ക​ല്ലൂ​രി​ൽ നി​ന്നും പു​റ​പ്പെ​ട്ട വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ മ​നാ​ഫ് നി​ർ​വ​ഹി​ച്ചു.​
മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ ബാ​ല​കൃ​ഷ്ണ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എം.​സു​കു​മാ​ര​ൻ, ഹാ​ഷിം അ​ന്പാ​ട​ൻ, ഷ​നു അ​ച്ചാ​രി​ൽ, നൗ​ഷാ​ദ് ചേ​ന്പ​ല​ക്കാ​ട്ട്, നാ​സ​ർ, സു​മേ​ഷ്, ഫാ​റു​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.