കോ​ട്ട​പ്പ​ടി പ​ള്ളി​യി​ൽ വി​ശ്വാ​സ പ​രി​ശീ​ല​ന ദി​നം
Thursday, August 15, 2019 12:36 AM IST
ഗു​രു​വാ​യൂ​ർ: കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​ന ദി​നാ​ച​ര​ണംദി​വ്യ​ബ​ലി​ക്കു​ശേ​ഷം മേ​രി മാ​താ മേ​ജ​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ.​ജെ​യ്സ​ണ്‍ കൂ​നം​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​റാ​ഫേ​ൽ മൂ​ത്തുപീ​ടി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 25, 15 വ​ർ​ഷം സേ​വ​നം ചെ​യ്ത സി​സ്റ്റ​ർ മേ​ഴ്സി​ന സി ​എം സി, ​പി.​കെ.​വി​ൻ​സ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ആ​ന്‍റോ രാ​യ​പ്പ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി.​യു. ജെ​യി​ൻ, ബ​ഥ​നി കോ​ണ്‍​വെ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജൂ​ലി​യ, കൈ​ക്കാ​ര​ൻ ബി​ജു മു​ട്ട​ത്ത്, പിടിഎ ​പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ജാ​ക്ക്, സ്കൂ​ൾ ലീ​ഡ​ർ ജോ​ണ്‍ ജോ​സ​ഫ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ജെ.​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
​വി​വി​ധ ക്ലാ​സു​ക​ളി​ലെ റാ​ങ്ക് ജേ​താ​ക്ക​ൾ​ക്കും സ്കോ​ള​ർ​ഷി​പ്പ്, വെ​രി​ത്താ​സ് ക്വി​സ് ,ഫു​ൾ അ​റ്റ​ൻ​ഡ​ൻ​സ്, ആ​പ്റ്റി​റ്റ്യൂ​ട് പ​രീ​ക്ഷ എ​ന്നി​വ​യ്ക്ക് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.​വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി.