8കെ​ട്ടി​ട നി​ർ​മാ​ണ ഫ​യ​ലു​ക​ൾ കെ​ട്ടി​ക്കിട​ക്കു​ന്നു: ഫെ​ഡ​റേ​ഷ​ൻ
Tuesday, September 10, 2019 1:04 AM IST
തൃ​ശൂ​ർ: അ​ദാ​ല​ത്തു​ക​ൾ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നു ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​ർ​പ്പാ​ക്കാ​തെ കി​ട​ക്കു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​നു ഫ​യ​ലു​ക​ളാ​ണ്.
തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ മാ​ത്രം നാ​ലാ​യി​ര​ത്തി​ൽ​പ്പ​രം കെ​ട്ടി​ട​നി​ർ​മാ​ണ അ​പേ​ക്ഷ​ക​ളാ​ണ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​നുശേ​ഷ​വും കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഈ ഫ​യ​ലു​ക​ളി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യാ​ൽ മാ​ത്ര​മാ​ണ് തീ​ർ​പ്പു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ക​യെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​സി ജോ​ർ​ജ്ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉ​ത്രാ​ട​ദി​ന​മാ​യ ഇ​ന്നു തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ പ​ട്ടി​ണി​സ​മ​രം സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന സ​ഹ​ന​സ​മ​രം ഉ​ച്ച​യ്ക്ക് ര​ണ്ടി​നു സ​മാ​പി​ക്കും.
ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​വി. ജ​യ​ച​ന്ദ്ര​ൻ, പി.​എ. സോ​മ​സു​ന്ദ​ര​ൻ, സി.​കെ. ഷാ​ജു, പി.​കെ. ആ​ന്‍റി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.