ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ​ദി​നാ​ഘോ​ഷം ഇ​ന്ന്
Tuesday, September 10, 2019 1:07 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ രൂ​പ​ത​യെ വി​ഭ​ജി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട കേ​ന്ദ്ര​മാ​ക്കി പു​തി​യ രൂ​പ​ത നി​ല​വി​ൽ വ​ന്നി​ട്ട് ഇ​ന്നു 41 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. പ്ര​ഥ​മ മെ​ത്രാ​ൻ കാ​ലം ചെ​യ്ത മാ​ർ ജെ​യിം​സ് പ​ഴ​യാ​റ്റി​ലി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ വ​ള​ർ​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത, ദ്വി​തീ​യ മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍റെ ക​രു​ണാ​ർ​ദ്ര​സ്നേ​ഹ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ൽ അ​നു​ദി​നം വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ക​യ​റു​ക​യാ​ണ്.
ഇ​ന്നു രാ​വി​ലെ 7.15 ന് ​ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി, രാ​വി​ലെ 9.30 നു രൂ​പ​താ​ഭ​വ​ന​ത്തി​ൽ അ​തി​ജീ​വ​ന​വ​ർ​ഷ സ​മാ​പ​ന പ്രാ​ർ​ഥ​ന​ക​ൾ എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്നു പ​ത്തി​ന് 42-ാം രൂ​പ​താ​ദി​ന പൊ​തു​സ​മ്മേ​ള​നം അ​പ്പ​സ്തോ​ലി​ക് നു​ൺ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് പാ​നി​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ പൊ​തുസ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​ന്ത്യ​യു​ടെ നോ​ർ​ത്ത് - ഈ​സ്റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന സി​ൽ​ച്ചാ​ർ മി​ഷ​ൻ ഹൊ​സൂ​ർ രൂ​പ​ത മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ പൊ​ഴോ​ലി​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​ൽ​ച്ചാ​ർ മി​ഷ​ൻ കോ​ ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ടൈ​റ്റ​സ് കാ​ട്ടു​പ​റ​ന്പി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ന്നു​മു​ത​ൽ 2020 സെ​പ്റ്റം​ബ​ർ 10 വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ൽ ആ​ച​രി​ക്കു​ന്ന ദൈ​വ​വി​ളി പ്രോ​ത്സാ​ഹ​ന വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ക്കും. ക​ണ്‍​വീ​ന​ർ ഫാ. ​വി​ൻ​സ​ന്‍റ് പാ​റ​യി​ൽ ഒ​രു വ​ർ​ഷ​ത്തെ കാ​ര്യ​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കും.
രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ​ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഡ​യ​റ​ക്ട​റി തൃ​ശൂ​ർ എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ പ്ര​കാ​ശ​നം ചെ​യ്യും. ഒ​പ്പം ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പ്രോ ​ലൈ​ഫ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം റ​വ.​ഡോ. ജോ​സ് ഇ​രി​ന്പ​ൻ, ഡോ. ​ഫി​ന്‍റൊ ഫ്രാ​ൻ​സി​സ്, ഡോ. ​ര​ഞ്ചു, ഡോ. ​ജോ​ർ​ജ് ലി​യോ​ണ്‍​സ്, ഡോ. ​വി​മ​ൽ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ടെ​ൽ​സ​ണ്‍ കോ​ട്ടോ​ളി എ​ന്നി​വ​ർ ഒ​ന്നു​ചേ​ർ​ന്നു ന​ട​ത്തും. തി​രു​കു​ടും​ബ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ മ​ദ​ർ ജ​ന​റാ​ൾ സി​സ്റ്റ​ർ ഉ​ദ​യ, വൈ​ദി​ക സ​മി​തി സെ​ക്ര​ട്ട​റി ഫാ. ​ആ​ന്‍റ​ണി മു​ക്കാ​ട്ടു​ക​ര​ക്കാ​ര​ൻ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​നി ഫെ​യ്ത്ത്, ഏ​കോ​പ​ന സ​മി​തി സെ​ക്ര​ട്ട​റി ബി​നോ​യി സി. ​പോ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. വി​കാ​രി ജ​ന​റാ​ൾമാരായ മോ​ണ്‍. ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ സ്വാഗതവും മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി ന​ന്ദി​യും പ​റ​യും.
ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡ​യ​ബ​റ്റി​ക് ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ക​ണ്‍​സ​ൾ​ട്ടിം​ഗ് സെ​ന്‍റ​ർ ഇ​ന്ന് ഉ​ദ് ഘാ​ട​നം ചെ​യ്യും.
2018 ലെ ​പ്ര​ള​യ​കാ​ല​ത്തും അ​തി​നു​ശേ​ഷ​മു​ള്ള അ​തി​ജീ​വ​ന വ​ർ​ഷ​ത്തി​ലും ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഏ​ക​ദേ​ശം 40 കോ​ടി​യി​ല​ധി​കം രൂ​പ ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നും കു​ടും​ബ​ങ്ങ​ളു​ടെ സ​മു​ദ്ധാ​ര​ണ​ത്തി​നും പ്ര​ള​യം ദു​രി​ത​ത്തി​ലാ​ഴ്ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നും കാ​ർ​ഷി​ക വ്യ​വ​സാ​യ തൊ​ഴി​ൽ വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ ദു​ര​ന്ത​ത്തി​ലാ​യ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി ചെ​ല​വ​ഴി​ച്ച​താ​യി വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​യ് പാ​ല്യേ​ക്ക​ര, ചാ​ൻ​സ​ല​ർ റ​വ. ഡോ. ​നെ​വി​ൻ ആ​ട്ടോ​ക്കാ​ര​ൻ, വൈ​സ് ചാ​ൻ​സ​ല​ർ റ​വ.​ഡോ. കി​ര​ണ്‍ ത​ട്ട്ള, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​വ​ർ​ഗീ​സ് അ​രി​ക്കാ​ട്ട്, സെ​ക്ര​ട്ട​റി ഫാ. ​ജോ​യ​ൽ ചെ​റു​വ​ത്തൂ​ർ, പി​ആ​ർ​ഒ ഫാ. ​ജി​ജോ വാ​ക​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.