ജ​ഡ്ജ് സി.​ജെ.​ ഡെ​ന്നി​ക്ക് ആ​ദ​രം
Tuesday, September 10, 2019 1:07 AM IST
തൃ​ശൂ​ർ: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ എ​യ്യാ​ൽ സ്വ​ദേ​ശി സി.​ജെ.
ഡെ​ന്നി​ക്ക് അ​ക്ഷ​ര ക്രി​യേ​റ്റീ​വ് സ​ർ​ക്കി​ളി​ന്‍റേയും പൗ​രാ​വ​ലി സം​ഘാ​ട​ക​സ​മി​തി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ദ​ര​മൊ​രു​
ക്കു​ന്നു.
14നു ​വൈ​കീ​ട്ട് 5.30ന് ​എ​യ്യാ​ൽ അ​ന്പ​ല​ത്തി​നു സ​മീ​പം ടി.​എം കോം​പ്ല​ക്സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സ്നേ​ഹാ​ദ​ര സ​മ്മേ​ള​നം സാ​ഹി​ത്യ​കാ​ര​ൻ ടി.​ഡി രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും "ജ​ഡ്ജ് ഡെ​ന്നി​യു​ടെ ജീ​വി​ത​യാ​ത്ര​യി​ലൂ​ടെ’ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.
സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഇ.​എ​ഫ്. തോ​മ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ രാ​ജ​ൻ എ​ല​വ​ത്തൂ​ർ, ഉ​ദ​യ​ൻ മു​ല്ല​പ്പി​ള്ളി, കെ.​പി. സ​ക്കീ​ർ ഹു​സൈ​ൻ, പി.​എ. ജ​യാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.