മാ​പ്രാ​ണം കു​രി​ശു​മു​ത്ത​പ്പ​ന്‍റെ തി​രു​നാ​ൾ 14 ന്
Tuesday, September 10, 2019 1:07 AM IST
മാ​പ്രാ​ണം: ഹോ​ളി​ക്രോ​സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ കു​രി​ശു​മു​ത്ത​പ്പ​ന്‍റെ തി​രു​നാ​ൾ 14 ന് ​ന​ട​ക്കും. കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. 12 ന് ​രാത്രി എ​ട്ടി​ന് പു​ഷ്പ​കു​രി​ശ് എ​ഴു​ന്ന​ ള്ളി​പ്പ് മാ​പ്രാ​ണം ഉ​ണ്ണി​മി​ശി​ഹാ ക​പ്പേ​ള​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് പ​ള്ളി​യി​ൽ സ​മാ​പി​ക്കു​ം.
തി​രു​നാ​ൾ ദി​ന​മാ​യ 14 ന് ​രാ​വി​ലെ 6.30 നും 7.30 ​നും വൈ​കീ​ട്ട് മൂ​ന്നി​നും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് സീ​റോ മ​ല​ബാ​ർ​സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കീ​ട്ട് നാ​ലി​ന് ആ​ഘോ​ഷ​ക​ര​മാ​യ വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് വൈ​കീ​ട്ട് ഏ​ഴി​ന് വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് ചും​ബ​ന​ത്തി​ന് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.
മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യ 15 ന് ​രാ​വി​ലെ 6.30 ന് ​മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി, സെമി​ത്തേ​രി സ​ന്ദ​ർ​ശ​ന​ം. വൈ​കീ​ട്ട് അ​ഞ്ചി​ന് റോ​സ​പു​ണ്യ​വ​തി​യു​ടെ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​സാ​ജ​ൻ പു​ത്തൂ​ർ ഐ​എ​സ്‌സിഎ​ച്ച് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് അ​രി​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സാം​സ​ണ്‍ എ​ലു​വ​ത്തി​ങ്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ഷാ​ന്‍റോ പ​ള്ളി​ത്ത​റ, ജെ​യിം​സ് നെ​ല്ലി​ശേ​രി, സൈ​മ​ണ്‍ ചാ​ക്കോ​ര്യ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ആ​ന്‍റ​ണി ക​ള്ളാ​പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണു പ്ര​വ​ർ​ത്തി​ക്കു​
ന്ന​ത്.