സ​ഹോ​ദ​ര​ങ്ങ​ൾ മ​ണി​ക്കൂ​റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി മ​രി​ച്ചു
Tuesday, September 10, 2019 10:30 PM IST
മാ​ള: നാ​ട്ടി​ലും വി​ദേ​ശ​ത്തു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു. മാ​ള തെ​റ്റ​യി​ൽ എ​ടാ​ട്ടു​കാ​ര​ൻ കൊ​ച്ചു​തോ​മ​ന്‍റെ മ​ക്ക​ലാ​യ ഒൗ​സേ​പ്പും ഡോ. ​സ്റ്റാ​ൻ​ലി​യു​മാ​ണ് മ​രി​ച്ച​ത്.

മാ​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ ഇ.​കെ.​ഒൗ​സേ​പ്പ് (92) നാ​ട്ടി​ൽ മ​രി​ച്ചു. സ​ഹോ​ദ​ര​ൻ ഡോ. ​ഇ.​കെ.​സ്റ്റാ​ൻ​ലി (77) യു​എ​സ്എ​യി​ലെ ന്യൂ ​ഓ​ർ​ളി​യ​ൻ​സി​ൽ​വ​ച്ചു​മാ​ണ് മ​രി​ച്ച​ത്.

ജ​ന​താ​ദ​ൾ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം, കെ​പി​ടി​യു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഒൗ​സേ​പ്പ് മാ​സ്റ്റ​റു​ടെ സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു മാ​ള സെ​ന്‍റ് സ്റ്റ​നി​സ്ലാ​വോ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ഇ​ള​യ​സ​ഹോ​ദ​ര​നാ​യ ഡോ. ​സ്റ്റാ​ൻ​ലി​യു​ടെ സം​സ്കാ​രം 14നു ​അ​മേ​രി​ക്ക​യി​ൽ വ​ച്ചാ​ണ്. ക​ല്ലൂ​ക്കാ​ര​ൻ കു​ടും​ബാം​ഗം പ​രേ​ത​യാ​യ ആ​നി​യാ​ണ് ഒൗ​സേ​പ്പ് മാ​സ്റ്റ​റു​ടെ ഭാ​ര്യ. മ​ക്ക​ൾ: സാ​ബു തോ​മ​സ് (റി​ട്ട. എ​സ്ബി​ഐ), സോ​ജ (റി​ട്ട. സി​എ​സ്ബി), സി​ൽ​വി, ജാ​ൻ​സി (എ​ൻ​ജി​നീ​യ​ർ, കാ​ന​ഡ), ജോ​മോ​ൻ ജോ​സ​ഫ് (ദു​ബാ​യ്). ലൂ​സി വെ​ള്ളാ​നി​ക്കാ​ര​ൻ ചാ​ല​ക്കു​ടി​യാ​ണ് ഡോ. ​സ്റ്റാ​ൻ​ലി​യു​ടെ ഭാ​ര്യ. മ​ക്ക​ൾ: സ്മി​ത അ​ക്ക​ര ഒ​ല്ലൂ​ർ, ഡോ. ​ടോം ചി​ക്കാ​ഗോ.