ഗു​രു​വാ​യൂ​ര​പ്പ​നുമു​ന്നി​ൽ കാ​ഴ്ച​ക്കു​ല​ക​ളു​ടെ സ​മൃ​ദ്ധി
Wednesday, September 11, 2019 12:58 AM IST
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ര​പ്പ​നു ഉ​ത്രാ​ട​ക്കാ​ഴ്ച്ച​ക്കു​ല സ​മ​ർ​പ്പ​ണ​മാ​യി സ്വ​ർ​ണ കൊ​ടി​മ​ര​ത്തി​ന് മു​ന്നി​ൽ സ്വ​ർ​ണ വ​ർ​ണ​ത്തി​ലു​ള്ള കാ​ഴ്ച​ക്കു​ല​ക​ളു​ടെ സ​മൃ​ദ്ധി. രാ​വി​ലെ ശീ​വേ​ലി​ക്കു​ശേ​ഷ​മാ​ണ് കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പ​ണ​ച്ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. കൊ​ടി​മ​ര​ത്തി​നു ചു​വ​ട്ടി​ൽ അ​രി​മാ​വ​ണി​ഞ്ഞ​തി​നു മു​ക​ളി​ൽ നാ​ക്കി​ല​യി​ൽ മേ​ൽ​ശാ​ന്തി പൊ​ട്ട​ക്കു​ഴി കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ആ​ദ്യ​കു​ല സ​മ​ർ​പ്പി​ച്ചു. ക്ഷേ​ത്രം അ​ടി​യ​ന്തി​ര​ക്കാ​ര​ൻ പു​തി​യേ​ട​ത്ത് ആ​ന​ന്ദ​ൻ കു​ത്തു​വി​ള​ക്കു​മാ​യി അ​ക​ന്പ​ടി​യാ​യി. മേ​ൾ​ശാ​ന്തി സ​മ​ർ​പ്പി​ച്ച​തി​നു​ശേ​ഷം ക്ഷേ​ത്രം ഉ​രാ​ള​ൻ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി സ​മ​ർ​പ്പി​ച്ചു. പി​ന്നീ​ട് ശാ​ന്തി​യേ​റ്റ കീ​ഴ്ശാ​ന്തി​ക്കാ​രാ​യ ചെ​റു​ത​യൂ​ർ ശ്രീ​ജി​ത്ത് ന​ന്പൂ​തി​രി, മ​ഞ്ചി​റ കൃ​ഷ്ണ​പ്ര​സാ​ദ് ന​ന്പൂ​തി​രി എ​ന്നി​വ​ർ കാ​ഴ്ച​ക്കു​ല​ക​ൾ സ​മ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സ്, കെ. ​മു​ര​ളീ​ധ​ര​ൻ എം​പി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​വി. പ്ര​ശാ​ന്ത്, കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, പി. ​ഗോ​പി​നാ​ഥ​ൻ, എം. ​വി​ജ​യ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്.​വി. ശി​ശി​ർ തു​ട​ങ്ങി​യ​വ​രും ഭ​ക്ത​ജ​ന​ങ്ങ​ളും കു​ല​ക​ൾ സ​മ​ർ​പ്പി​ച്ചു. 100 ക​ണ​ക്കി​നു​കു​ല​ക​ൾ ഭ​ഗ​വാ​ന് തി​രു​മു​ൽ​ക്കാ​ഴ്ച​യാ​യി ല​ഭി​ച്ചു. കു​ല​ക​ളി​ൽ ഒ​രു​ഭാ​ഗം ആ​ന​ക​ൾ​ക്കു ന​ൽ​കി. ഒ​രു​ഭാ​ഗം ഇ​ന്ന് തി​രു​വോ​ണ​സ​ദ്യ​ക്കു പ​ഴ​പ്ര​ഥ​മ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കും.​ബാ​ക്കി​യു​ള്ള​ത് ലേ​ലം ചെ​യ്ത് ഭ​ക്ത​ർ​ക്കു ന​ൽ​കി.

തി​രു​വോ​ണ ദി​വ​സ​മാ​യ ഇ​ന്ന് ഭ​ക്ത​ർ​ക്കു വി​ഭ​വ സ​മൃ​ദ്ധ​മാ​യ തി​രു​വോ​ണ​സ​ദ്യ ന​ൽ​കും. 15000 പേ​ർ​ക്കു​ള്ള സ​ദ്യ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ പ​ടി​ഞ്ഞാ​റെ​ന​ട​യി​ലെ അ​ന്ന​ല​ക്ഷ​മി ഹാ​ളി​ലും ഹാ​ളി​നു​പു​റ​ത്തെ പ​ന്ത​ലി​ലും തെ​ക്കേ​ന​ട​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ലു​മാ​യാ​ണ് സ​ദ്യ ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ഉ​ത്രാ​ട ശീ​വേ​ലി​ക്ക് ഗ​ജ​ര​ത്നം പ​ത്മ​നാ​ഭ​ൻ ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ കോ​ല​മേ​റ്റി. കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പ​ണ​ത്തി​നും ദ​ർ​ശ​ന​ത്തി​നും വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ​നു​ഭ​വ​പ്പെ​ട്ട​ത്.