മ​ഴ ഓ​ണം കൂ​ടാ​നെ​ത്തി, ഉ​ത്രാ​ട​പ്പാ​ച്ചി​ലും മ​ഴ​യ​ത്ത്
Wednesday, September 11, 2019 12:58 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ഇ​ക്കു​റി മ​ഴ ഓ​ണം കൂ​ടാ​നെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യി. കാ​ത്തു​കാ​ത്തി​രു​ന്ന തി​രു​വോ​ണം ഇ​ന്ന്. മ​ഴ​യാ​യാ​ലും വെ​യി​ലാ​യാ​ലും ഓ​ണം കെ​ങ്കേ​മ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം നാ​ട്ടി​ലും വീ​ട്ടി​ലും പൂ​ർ​ണം. ഇ​നി ഓ​ണാ​ഘോ​ഷം മാ​ത്രം.

ഇ​ന്ന​ലെ ഉ​ത്രാ​ട​പ്പാ​ച്ചി​ൽ മ​ഴ​യ​ത്തുത​ന്നെ​യാ​യി​രു​ന്നു. ഉ​ത്രാ​ടം പി​റ​ന്ന​തേ മ​ഴ ക​ണ്ടാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ പെ​യ്ത മ​ഴ തെ​ല്ലൊ​ന്നു ശ​മി​ച്ച​തോ​ടെ ആ​ളു​ക​ൾ ഓ​ണ ഒ​രു​ക്ക​ങ്ങ​ളു​ടെ അ​വ​സാ​ന​വ​ട്ട ഓ​ട്ട​ത്തി​ലേ​ക്കി​റ​ങ്ങി. അതോടെ ഉ​ത്രാ​ട​പ്പാ​ച്ചി​ൽ ശ​രി​ക്കും തു​ട​ങ്ങി.

മ​ഴ ക​ന​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വൈ​കു​ന്നേ​രംവ​രെ കാ​ത്തി​രി​ക്കാ​തെ ആ​ളു​ക​ളെ​ല്ലാം ഓ​ണ​ത്തി​നു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വീ​ട്ടി​ലെ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നു.

തി​ക്കും തി​ര​ക്കും പി​ടി​ച്ച ഉ​ത്രാ​ട​പ്പാ​ച്ചി​ലിനു ശേ​ഷം ഇ​ന്നു കാ​ത്തു​കാ​ത്തി​രു​ന്ന തി​രു​വോ​ണം. പ്രാ​ര​ബ്ധ​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളു​മൊ​ക്കെ മാ​റ്റി​വ​ച്ച് എ​ല്ലാം ഓ​ണാ​ഘോ​ഷ​ത്തി​നാ​യി സ​മ​ർപ്പിച്ച് നാ​ടും ന​ഗ​ര​വും ഓ​ണ​ത്തി​ല​ലി​ഞ്ഞുക​ഴി​ഞ്ഞു.

മ​ഴ​യൊ​ഴി​ഞ്ഞുനി​ന്ന ഞാ​യ​റാ​ഴ്ച മി​ക്ക​വ​രും ഓ​ണ​ഒ​രു​ക്ക​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലേ​ക്കു വാ​ങ്ങി​യ​തി​നാ​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ന് ഇ​ത്ത​വ​ണ രാ​വി​ലെ അ​ത്ര​യ​ധി​കം തി​ര​ക്കു​ണ്ടാ​യി​ല്ല. മ​ഴ വ​രുംദി​വ​സ​ങ്ങ​ളി​ലു​മു​ണ്ടാ​കു​മെ​ന്നു കാ​ലാ​വ​സ്ഥാമു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ അ​ത്തം ക​റു​ത്തപോ​ലെ ഓ​ണ​വും ക​റു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രാ​ണ് ഉ​ത്രാ​ട​നാ​ളി​ൽ ​മ​ഴ മൂ​ലം വ​ല​ഞ്ഞ​ത്. തു​ണി​ക​ളും മ​റ്റും മ​ഴ ന​ന​യാ​തി​രി​ക്കാ​ൻ ഇ​ടയ്​ക്കി​ടെ ടാ​ർ​പോ​ളി​ൻ കൊ​ണ്ട് മൂ​ടേ​ണ്ട സ്ഥി​ തി​യാ​യി​രു​ന്നു.

മ​ണ്ണു​കൊ​ണ്ടു​ള്ള തൃ​ക്കാക്ക​ര​പ്പ​ൻ​മാ​ർ വി​ൽ​ക്കാ​നെ​ത്തി​യ​വ​രും മ​ഴ​യെ പേ​ടി​ച്ച് എ​ല്ലാം മൂ​ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ച്ച​ക്ക​റിക്കട​ക​ളി​ൽ ന​ല്ല​ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

റെ​ഡി​മെ​യ്ഡ് സ​ദ്യ ഓ​ർ​ഡ​ർ പ്ര​കാ​രം ന​ൽ​കു​ന്ന കാ​റ്റ​റിം​ഗ് സ​ർ​വീ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ൻ​തി​ര​ക്കാ​ണ് രാ​വി​ലെ മു​ത​ൽ ഉ​ത്രാ​ട​നാ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​ല​യി​ട​ത്തും ഉ​ത്രാ​ട​സ​ദ്യ സ്പെ​ഷൽ ഐ​റ്റം​സ് ഉ​ണ്ടാ​യി​രു​ന്നു.

പു​ലി​ക്ക​ളി ഒ​രു​ക്ക​ങ്ങ​ൾ ആ​റി​ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. കു​മ്മാ​ട്ടി​ക്കൂ​ട്ട​ങ്ങ​ളും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

തി​രു​വോ​ണ​സ​ദ്യ വി​ത​ര​ണം ചെ​യ്യു​ന്ന കാ​റ്റ​റിം​ഗ് സ​ർ​വീ​സ് സെ​ന്‍റ​റു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ മു​ത​ൽ സ​ദ്യ ല​ഭി​ക്കും. മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ലാ​യി ഇ​ത്ത​വ​ണ ആ​ളു​ക​ൾ ഇ​ത്ത​രം റെ​ഡി​മെ​യ്ഡ് സ​ദ്യ​ക​ൾ വാ​ങ്ങു​ന്നു​ണ്ട്.