കു​ന്നം​കു​ള​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Wednesday, September 11, 2019 1:03 AM IST
കു​ന്നം​കു​ളം: അ​ന​ധി​കൃ​ത​മാ​യ രീ​തി​യി​ൽ നി​രോ​ധി​ച്ച പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പോ​ർ​ക്കു​ളം ക​ണ്ട​ന്പു​ള്ളി വീ​ട്ടി​ൽ ധ​നീ​ഷ് (36), ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ്രാം ​ബൈ​ര​ഥി​ൽ പ്ര​താ​പ് (27), ഉ​ത്ത​ർ​പ്ര​ദേ​ശ് മി​ർ​ജ ജ​ബ​ൽ​പൂ​ർ സ്വ​ദേ​ശി വി​ജ​യ് (21) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം സി​ഐ കെ.​ജി. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.
ബൈ​ജു റോ​ഡി​ലു​ള്ള ഒ​രു ഹോ​ട്ട​ൽ കേ​ന്ദ്രീ​ക​രി​ച്ചും വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ലെ മു​റു​ക്കാ​ൻ​ക​ട കേ​ന്ദ്രീ​ക​രി​ച്ചും വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ഇ​വ​ർ നി​രോ​ധി​ച്ച പു​ക​യി​ല ഉ​ല്പ​ന്ന​മാ​യ ഹാ​ൻ​സ് വ​ലി​യ രീ​തി​യി​ൽ വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഗോ​കു​ല​ൻ, സു​ധീ​പ്, മെ​ൽ​വി​ൻ, സ​ന്ദീ​പ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.