ഉത്രാടത്തിലെ വരുമാനം പക്ഷാഘാതം പിടിപ്പെട്ട യുവാവിന്
Wednesday, September 11, 2019 1:03 AM IST
എ​റ​വ്: ക​പ്പ​ൽ​പ​ള്ളി സെ​ന്‍റ​റി​ലെ ശ്രേ​യ​സ് ഹോ​ട്ട​ലി​ൽ ഉ​ട​മ ര​മേ​ശ​ൻ ഇ​ന്ന​ലെ വി​ള​ന്പി​യ​ത് ന​ന്മ​ചേ​ർ​ത്ത ഉ​ത്രാ​ട​സ​ദ്യ. ഉ​ത്രാ​ട​ദി​ന​ത്തി​ലെ ഹോ​ട്ട​ൽ വ​രു​മാ​നം മു​ഴു​വ​നും ന​ൽ​കി​യ​ത് പ​ക്ഷാ​ഘാ​തം പി​ടി​പ്പെ​ട്ടു കി​ട​ക്കു​ന്ന യു​വാ​വി​ന്‍റെ ചി​കി​ത്സ​യ്ക്ക്. എ​റ​വ് ആ​റാം​ക​ല്ലി​ലെ മാ​രാ​ൻ ശ​ങ്ക​രു മ​ക​ൻ സ​ന്തോ​ഷി​ന്‍റെ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി​യാ​ണ് ഹോ​ട്ട​ൽ വ​രു​മാ​നം ന​ൽ​കി​യ​ത്. ഇ​ന്ന​ലെ ശ്രേ​യ​സ് ഹോ​ട്ട​ൽ തു​റ​ന്ന​പ്പോ​ൾ കൗ​ണ്ട​റി​ൽ ഇ​ന്ന​ത്തെ വ​രു​മാ​നം സ​ന്തോ​ഷി​ന്‍റെ ചി​കി​ത്സാ ഫ​ണ്ടി​ലേ​ക്ക് എ​ന്ന ബോ​ർ​ഡ് എ​ഴു​തി​വ​ച്ചി​രു​ന്നു.
ബോ​ർ​ഡി​ന​രി​കി​ൽ ര​ണ്ടു പ​ട​ല പൂ​വ​ൻ​പ​ഴ​ങ്ങ​ൾ, സ​മീ​പ​ത്ത് പി​താ​വ് വേ​ലാ​യു​ധ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന 60 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള മ​രം കൊ​ണ്ടു​ള്ള പ​ഴ​യ കാ​ശു​പെ​ട്ടി​യും ഒ​രു ഡ​യ​റി​യും. പ​ണം വാ​ങ്ങാ​ൻ ഒ​രാ​ൾ പോ​ലും കൗ​ണ്ട​റി​ലി​ല്ല. രാ​വി​ലെ 11.45 ആ​യ​പ്പോ​ൾ ഹോ​ട്ട​ൽ മേ​ശ​ക​ളി​ൽ തു​ശി​ന​ല​ക​ൾ നി​വ​ർ​ന്നു. വി​ധി പ്ര​കാ​രം പാ​യ​സ​മ​ട​ക്കം 12 ത​രം വി​ഭ​വ​ങ്ങ​ൾ നി​ര​ന്നു.
നാ​ട​ക ന​ട​ൻ വ​ർ​ഗീ​സ് പാ​വ​റ​ട്ടി​ക്കാ​ര​നാ​യി​രു​ന്നു ഉ​ത്രാ​ട സ​ദ്യ​യു​ടെ ഉ​ദ്ഘാ​ട​ക​ൻ. കാ​മ​റ​യു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ​യും ഫ്ലാ​ഷു​ക​ൾ മി​ന്നി. തൂ​ശ​നി​ല​യി​ൽ വി​ള​ന്പി​യ പാ​യ​സ​മ​ട​ക്കം കോ​രി​ക്കു​ടി​ച്ച് സം​തൃ​പ്ത​രാ​യി മ​ട​ങ്ങും​മു​ന്പേ ഉ​ത്രാ​ട​സ​ദ്യ ക​ഴി​ച്ച​വ​രെ​ല്ലാം ഉൗ​ണി​ന്‍റെ വി​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ണം തു​റ​ന്നു​വ​ച്ച കാ​ശു​പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. സ​ദ്യ ക​ഴി​ഞ്ഞ​പ്പോ​ൾ കാ​ശു​പെ​ട്ടി​യി​ലെ പ​ണം ര​മേ​ശ​ൻ എ​ണ്ണി​നോ​ക്കി തി​ട്ട​പ്പെ​ടു​ത്തി. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ വി.​ടി. ജോ​ണ്‍​സ​നും മാ​ർ​ട്ടി​ൻ ച​ക്ക​നാ​ത്തും ചേ​ർ​ന്ന് ഈ ​സം​ഖ്യ സ​ന്തോ​ഷി​ന്‍റെ അ​മ്മ​ക്കു കെെ​യോ​ടെ കൈ​മാ​റി.
ഉ​ത്രാ​ട​ദി​ന​ത്തി​ൽ ഹോ​ട്ട​ലി​ൽ വ​രു​ന്ന​വ​ർ​ക്കെ​ല്ലാം സൗ​ജ​ന്യ​സ​ദ്യ ന​ൽ​കു​ന്ന പ​തി​വ് ര​മേ​ശ​ൻ തു​ട​ങ്ങി​യ​ത് 2005 മു​ത​ലാ​യി​രു​ന്നു. ഈ ​പ​തി​വ് പി​ന്നീ​ട് ജീ​വ​കാ​രു​ണ്യ സ​ദ്യ​യാ​യി മാ​റി. ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ഉ​ത്രാ​ട​സ​ദ്യ​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ വ​രു​മാ​ന​വും പാ​വ​പ്പെ​ട്ട രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യാ​ണ് ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​ത്തെ പ്ര​ള​യ​കാ​ല​ത്ത് പു​തി​യ നാ​ല് ഹോ​ട്ട​ൽ​മു​റി​ക​ൾ ദു​രി​ത​ബാ​ധി​ത​രാ​യ നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി താ​ത്കാ​ലി​ക താ​മ​സ​ത്തി​നു ര​മേ​ശ​ൻ തു​റ​ന്നു​ന​ൽ​കി​യി​രു​ന്നു.