യു​വാ​ക്ക​ൾ​ക്കുനേ​രെ ആ​ക്ര​മ​ണം: എ​ഴു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, September 11, 2019 1:05 AM IST
മ​ണ്ണു​ത്തി: മൂന്നുയു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ എ​ഴു​പേ​രെ മ​ണ്ണു​ത്തി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മു​ള​യം പീ​ടി​ക​പ്പറ​ന്പ് സ്വ​ദേ​ശി​ക​ളാ​യ പു​ളി​യ​ത്തുപ​റ​ന്പി​ൽ വീ​ട്ടി​ൽ സാ​ഗ​ർ എ​ന്ന് വി​ളി​ക്കു​ന്ന ഋ​ഷി​ക്ക് രാ​ധ് (26), സ​ഹോ​ദ​ര​ൻ വി​ഷ്ണു എ​ന്ന ഋ​തു രാ​ധ് (24), മു​ള​യം പു​ളി​ങ്കു​ഴി വീ​ട്ടി​ൽ ആ​രോ​മ​ൽ (21),മോ​നോ​ത്ത്പ​റ​ന്പി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മ​ണി എ​ന്ന് വി​ളി​ക്കു​ന്ന വി​നോ​ദ് (21), ഒ​ല്ലൂ​ക്ക​ര വെ​ട്ടി​ക്ക​ൽ മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ ശ​ര​ത്ത്(30), പീ​ടി​ക​പ്പ​റ​ന്പ് എ​ട​ത്ത​റ​വീ​ട്ടി​ൽ രാ​ഹു​ൽ (21), പീ​ച്ചി തെ​ക്കേ​കു​ളം തൃ​പ്പാ​ക്ക​ൽ വീ​ട്ടി​ൽ പീ​പ്പി എ​ന്ന് വി​ളി​ക്കു​ന്ന അ​ഖീ​ൽ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​
ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളാ​നി​ക്ക​ര കെ​എയു സ്കൂളി​നു സ​മീ​പം ചി​റ​ക്കേ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ച്ചി​ൻ(21), ഭ​ര​ത് (21), ശ​ര​ത്ത്(21) എ​ന്നി​വ​രെ മു​ൻ വൈ​രാ​ഗ്യ​ത്തി​ൽ സം​ഘം ചേ​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ലും, ബൈ​ക്കി​ലും, സ്ക്കു​ട്ട​റി​ലു​മാ​യി എ​ത്തി ഇ​രു​ന്പ് പൈ​പ്പ് ക്കൊ​ണ്ട്്് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ച്ചി​ൻ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.
പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ഒ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും സ്കൂട്ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. മ​ണ്ണു​ത്തി സിഐ എം. ​ശ​ശീ​ധ​ര​ൻ​പി​ള്ള, എ​സ്ഐ മാ​രാ​യ കെ.​കെ. ​സു​രേ​ഷ്കു​മാ​ർ, കെ.​എം.​ ജ​യ​ച​ന്ദ്ര​ൻ, കെ.​എ​ൻ. വി​ജ​യ​ൻ, പി.​എം. ര​തീ​ഷ്, സിപി​ഒ മാ​രാ​യ രാ​ജേ​ഷ്, ര​തീ​ഷ്, അ​ജ​യ്ഘോ​ഷ്്്് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​ക്കു​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാജ​രാ​ക്കി റി​മാൻഡ് ചെ​യ്തു.