എടത്തിരുത്തി ഗ്രാമപ​ഞ്ചാ​യ​ത്തം​ഗം മ​തി​ൽ ത​ക​ർ​ത്ത​താ​യി പ​രാ​തി
Wednesday, September 18, 2019 12:50 AM IST
ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മ​തി​ൽ ത​ക​ർ​ത്ത​താ​യി പോ​ലീ​സി​ൽ പ​രാ​തി. എ​ട​ത്തി​രു​ത്തി ആ​റാം വാ​ർ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ.​കെ. ജ​മാ​ലി​നെ​തി​രെ​യാ​ണ് സി​പി​എം നാ​ട്ടി​ക ഏ​രി​യ സെ​ക്ര​ട്ട​റി പി.​എം. അ​ഹ​മ്മ​ദ് ക​യ്പ​മം​ഗ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ ചി​റ​ക്ക​ൽ പ​ള്ളി​ക്കു കി​ഴ​ക്ക് ഭാ​ഗ​ത്ത് ഉ​പ്പും​തു​രു​ത്തി റോ​ഡി​നു വ​ട​ക്ക് 150ഒാ​ളം മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന മ​തി​ലാ​ണ് ത​ക​ർ​ത്തി​ട്ടു​ള്ള​ത്. മ​തി​ലി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​തു​മു​ത​ൽ പ​ഞ്ചാ​യ​ത്തം​ഗം പ​ല​ത​ര​ത്തി​ലു​ള്ള ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടി​രു​ന്ന​താ​ണ്.
എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും നി​യ​മാ​നു​സ​ര​ണ​മു​ള്ള അ​നു​മ​തി വാ​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണ് മ​തി​ൽ നി​ർ​മി​ച്ച​ത്.​ ഈ സ്ഥ​ല​ത്തി​ന്‍റ തെ​ക്കുഭാ​ഗ​ത്തുകൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡി​നാ​യി നേ​ര​ത്തെ നാ​ലു മീ​റ്റ​ർ സ്ഥ​ലം വി​ട്ട് ന​ൽ​കി​യി​രു​ന്ന​താ​ണ്. കൂ​ടാ​തെ ര​ണ്ടു മീ​റ്റ​ർ സ്ഥ​ലം കൂ​ടി നീ​ക്കി​യി​ട്ട ശേ​ഷ​മാ​ണ് അ​വി​ടെ മ​തി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യ പ​ഞ്ചാ​യ​ത്തം​ഗം രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തോ​ടെ തേ​ജോ​വ​ധം ചെ​യ്യു​വാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മെ​ന്പ​റും നാ​ല് സു​ഹൃ​ത്തു​ക്ക​ളും കൂ​ടി മ​തി​ൽ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പി.​എം.​ അ​ഹ​മ്മ​ദ് പ​രാ​തി​യി​ൽ പ​റ​യു​ന്നു.