പ്ര​ള​യ​ം: വീ​ടു പു​ന​ർ​നി​ർ​മിച്ചു ന​ൽ​കി ച​ളി​ങ്ങാ​ട് ഫ്ര​ണ്ട്സ് വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ
Monday, October 7, 2019 12:38 AM IST
ക​യ്പ​മം​ഗ​ലം: പ്ര​ള​യ​ത്തെത്തുട​ർ​ന്ന് വെ​ള്ളം ക​യ​റി വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ വീ​ട് പു​ന​ർ​നി​ർ​മിച്ചു ന​ൽ​കി ച​ളി​ങ്ങാ​ട് ഫ്ര​ണ്ട്സ് വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ. ക​യ്പ​മം​ഗ​ലം ഒ​ന്പ​താം വാ​ർ​ഡ് ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി കോ​ള​നി​യി​ൽ ത​നി​ച്ച് താ​മ​സി​ക്കു​ന്ന ക​രിം​പ​റ​ന്പി​ൽ ച​ന്ദ്ര​ന്‍റെ ഭാ​ര്യ ത​ങ്ക​മ​ണി​ക്കാ​ണ് വീ​ട് നി​ർ​മിച്ചു ന​ൽ​കി​യ​ത്.
ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​
യ​ർ സിപി​ഒ സി.​കെ. ഷാ​ജു താ​ക്കോ​ൽ​ദാ​നം നി​ർ​വഹി​ച്ചു. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് കെ.​എം. സൈ​ഫു​ദീൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സി.​എ.​ അ​ബ്ദു​ൾ ഖാ​ദ​ർ, കെ.​എം. മെ​ഹ​ബൂ​ബ്, പി.​എ​സ്. ​ഷെ​മീ​ർ, സി.​എ. ​മ​നാ​ഫ്, പി.​എ. അ​സീ​സ്, ടി.​എ​സ്.​ ന​ജീ​ബ്, കെ.​എ​ച്ച്.​ ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.