കു​ന്നം​കു​ളം താ​ലൂ​ക്കി​ന് ആ​സ്ഥാ​ന​മ​ന്ദി​രം
Monday, October 7, 2019 12:38 AM IST
കു​ന്നം​കു​ളം: താ​ലൂ​ക്കി​നാ​യി പു​തി​യ ആ​സ്ഥാ​ന​കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​വ​ലോ​ക​ന​യോ​ഗം ന​ട​ന്നു. മ​ന്ത്രി​യു​ടെ​യും ജി​ല്ലാ ക​ള​ക്ട​റു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. കു​ന്നം​കു​ള​ത്തി​ന​ടു​ത്ത് കു​റു​ക്ക​ൻ​പാ​റ​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള നാ​ല് ഏ​ക്ക​ർ സ്ഥ​ല​ത്ത് താ​ലൂ​ക്കി​ന്‍റെ പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത്. ഏ​റ്റ​വും അ​ധു​നി​ക രീ​തി​യി​ൽ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നാ​യി ചു​റ്റു​മ​തി​ൽ ഉ​ൾ​പ്പെ​ടെ 10 കോ​ടി രൂ​പ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ സ്ട്ര​ക്ച്ച​ർ ഡി​സൈ​നും മ​റ്റും ത​യാ​റാ​ക്കു​ന്ന​തി​നാ​യി പി​ഡ​ബ്ല്യു​ഡി വി​ഭാ​ഗ​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് മ​ന്ത്രി ആ​ലോ​ച​നാ​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.
നി​ല​വി​ൽ കു​ന്നം​കു​ളം ക​ക്കാ​ടു​ള്ള മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലാ​ണ് താ​ലൂ​ക്ക് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. താ​ലൂ​ക്കി​ന് സ്വ​ന്ത​മാ​യി പു​തി​യൊ​രു ആ​സ്ഥാ​നം എ​ന്ന​ത് മ​ന്ത്രി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ കു​റു​ക്ക​ൻ​പാ​റ​യി​ലെ സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ൽ കി​ട​ക്കു​ന്ന നാ​ല​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​രം താ​ലൂ​ക്കി​നാ​യി നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഏ​റ്റ​വും വി​ശാ​ല​മാ​യ രീ​തി​യി​ൽ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ചു​റ്റു​മ​തി​ലോ​ടു​കൂ​ടി ഏ​റ്റ​വും ആ​ധു​നി​ക​മാ​യ രീ​തി​യി​ൽ പ്ലാ​ൻ ത​യാ​റാ​ക്കാ​നാ​ണ് പി​ഡ​ബ്ല്യു​ഡി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ കു​റു​ക്ക​ൻ​പാ​റ​യി​ൽ നി​ല​വി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ക​രി​ങ്ക​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.
50 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​വി​ടെ ക​രി​ങ്ക​ൽ തൊ​ഴി​ലാ​ളി​ക​ൾ ശി​ൽ​പ നി​ർ​മാ​ണ​ങ്ങ​ളും മ​റ്റും ന​ട​ത്തി വ​രു​ന്നു​ണ്ട്. പു​തി​യ താ​ലൂ​ക്ക് ആ​സ്ഥാ​ന​മ​ന്ദി​രം നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ മു​ൻ​വ​ശ​ത്താ​യി​ട്ടാ​ണ് ഇ​പ്പോ​ൾ ഇ​വ​രു​ടെ ഷെ​ഡു​ക​ളും മ​റ്റും നി​ല​നി​ൽ​ക്കു​ന്ന​ത്. പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം വ​രു​ന്പോ​ൾ ഇ​തി​നോ​ടു​ചേ​ർ​ന്ന് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ ക​രി​ങ്ക​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ന​ട​ത്താ​നു​ള്ള സൗ​ക​ര്യം അ​നു​വ​ദി​ച്ചു​ന​ൽ​കാ​മെ​ന്ന് മ​ന്ത്രി യോ​ഗ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഉ​റ​പ്പു ന​ല്കി. മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ, ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ്, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സീ​ത ര​വീ​ന്ദ്ര​ൻ, ക​ലാ​മ​ണ്ഡ​ലം നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ടി.​കെ. വാ​സു, ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.