വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചുപേ​ർ​ക്കു പരിക്ക്
Wednesday, October 9, 2019 12:55 AM IST
ചാ​വ​ക്കാ​ട്: കോ​ത​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ലു​വാ​യ് മ​ണി​യ​ന്ത​റ ധ​ർ​മ​ൻ (70), കൊ​ല്ലം സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ (55), വെ​ള്ള​റ ലാ​സ​റി​ന്‍റെ ഭാ​ര്യ മേ​രി (65), ച​ക്ര​മാ​ക്കി​ൽ ഡേ​വീ​സി​ന്‍റെ ഭാ​ര്യ ജോ​യ്സി (45), മ​ക​ൾ അ​ലീ​ന (11) എ​ന്നി​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. കോ​ത​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് ആ​ദ്യ​ത്തെ ആ​ക്ര​മ​ണം. പി​ന്നീ​ട് പാ​ലു​വാ​യ് റോ​ഡി​ലൂ​ടെ ഓ​ടി​യ നാ​യ റോ​ഡി​ലൂ​ടെ​പോ​യി​രു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ​യെ പി​ന്നീ​ട് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. ക​ടി​യേ​റ്റ​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.