വ്രത വാ​ഗ്ദാ​ന​ സു​വ​ർ​ണ ജൂ​ബി​ലി ആഘോഷിച്ചു
Wednesday, October 9, 2019 12:55 AM IST
പാ​വ​റ​ട്ടി: ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി​നി സ​ഭ​യി​ലെ സി​സ്റ്റ​ർ റോ​സ് പോ​ളി​ന്‍റെ വ്രത വാ​ഗ്ദാ​ന​ സു​വ​ർ​ണജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. പാ​വ​റ​ട്ടി ആ​ന​ട്ടി ഒ​ല​ക്കേ​ങ്കി​ൽ ജേക്ക​ബി​ന്‍റെ മ​ക​ളാ​ണ് സി​സ്റ്റ​ർ റോ​സ് പോ​ൾ.
ജൂ​ബി​ലി കൃ​ത​ജ്ഞ​താ​ബ​ലി​ക്ക് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ത്ഥ​കേ​ന്ദ്രം പാ​രിഷ് ഹാ​ളി​ൽ ന​ട​ന്ന സു​വ​ർ​ണജൂ​ബി​ലി ആ​ഘോ​ഷ​ം ദേ​വ​മാ​താ വികാർ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ഡേ​വി​സ് പ​ന​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തീ​ർ​ത്ഥ​കേ​ന്ദ്രം അ​സി.​ വി​കാ​രി ഫാ.​ സി​ജു പു​ളി​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ.​ ഡെ​ന്നി താ​ണി​ക്ക​ൽ, ഫാ.​ ജോ​ണ്‍ മ​രി​യ​ വി​യാ​നി, തീ​ർ​ത്ഥ​കേ​ന്ദ്രം ട്ര​സ്റ്റി സൈ​മ​ണ്‍​ ചാ​ക്കോ, പി.​എ​ൽ. ​തോ​മ​സ്, ഒ.​ജെ.​ ജ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.