ചാ​ല​ക്കു​ടിയിൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്കു സ്റ്റോ​പ്പ് അ​നു​വ​ദി​ക്കും
Wednesday, October 9, 2019 12:57 AM IST
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് സ​തേ​ണ്‍ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ച​താ​യി ബെ​ന്നി ബ​ഹ​നാ​ൻ എം​പി പ​റ​ഞ്ഞു.
പാ​ല​രു​വി എ​ക്സ്പ്ര​സി​ന് അ​ങ്ക​മാ​ലി​യി​ലും ചാ​ല​ക്കു​ടി​യി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തും പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നു​ക​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ റൂ​ൾ ഷെ​ൽ​ട്ട​റു​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഫ​ണ്ട് ല​ഭ്യ​ത അ​നു​സ​രി​ച്ച് ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.