വീ​ട്ടു​മു​റ്റ​ത്തു നി​ന്ന് ഈ​നാം​പേ​ച്ചി​യെ പി​ടി​കൂ​ടി
Wednesday, October 9, 2019 12:57 AM IST
കൊ​ട​ക​ര: ക​ന​ക​മ​ല പ​ഴ​ന്പി​ള്ളി​യി​ൽ വീ​ട്ടു​മു​ത്ത് നി​ന്ന് ഈ​നാം​പേ​ച്ചി​യെ പി​ടി​കൂ​ടി. പ​ഴ​ന്പി​ള്ളി മാ​ട​ശേ​രി വ​ർ​ഗീ​സി​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് ഈ​നാം​പേ​ച്ചി​യെ ക​ണ്ട​ത്. വി​വ​ര​മ​റി​യി്ച്ച​തി​നെത്തു​ട​ർ​ന്ന് തു​ട​ർ​ന്ന് വെ​ള്ളി​ക്കു​ള​ങ്ങ​ര ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി ഈ​നാം​പേ​ച്ചി​യെ പി​ടി​കൂ​ടി കാ​ട്ടി​ൽ കൊ​ണ്ടു​പോ​യി വി​ട്ട​യ​ച്ചു.

എം.​വി.​ജോ​യിയെ അ​നു​സ്മ​ര​ിച്ചു

ചാ​ല​ക്കു​ടി: ഇ​ട​തു​പ​ക്ഷ പു​രോ​ഗ​മ​ന വി​ദ്യാ​ർ​ഥി-​യു​വ​ജ​ന നേ​താ​വാ​യി​രു​ന്ന എം.​വി.​ജോ​യി അ​നു​സ്മ​ര​ണം ന​ട​ത്തി. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. ഡോ. ​അ​ജ​യ് എ​സ്.​ശേ​ഖ​ർ ഉ​ദ​ഘാ​ട​നം ചെ​യ്തു.
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ർ ഡോ. ​സി.​സി.​ബാ​ബു അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​ഡി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ആ​ദി​ത്യ​വ​ർ​മ, കെ.​ബി.​ബ​ഷീ​ർ, പ്ര​ഫ. അ​ബ്ദു​ൾ സ​മ​ദ്, സോ​മ​വ​ൻ കു​റു​വ​ത്ത്, ജോ​സ് മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​ജ്യ​ത്തെ ആ​ൾ​ക്കൂ​ട്ട​കൊ​ല​ക​ളും വി​ദ്വേ​ഷ​പ്ര​ച​ര​ണ​വും കൊ​ടു​ന്പി​രി​കൊ​ള്ളു​ന്ന​തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച സാം​സ്കാ​രി​ക നാ​യ​ക​ർ​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തി കേ​സ് എ​ടു​ത്ത ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
സ്മാ​ര​ക ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ​മോ​ൻ-​പ്ര​സി​ഡ​ന്‍റ്, കെ.​ബി.​ബ​ഷീ​ർ-​സെ​ക്ര​ട്ട​റി, വി.​ഒ.​തോ​മ​സ്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.