സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന
Wednesday, October 9, 2019 12:57 AM IST
മേ​ലൂ​ർ:​ഫാ​സ്ക് വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന തി​മി​ര ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​ന്പ് ശ​നി​യാ​ഴ്ച ന​ട​ക്കും.​
തൃ​ശൂ​ർ അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മേ​ലൂ​ർ സൗ​ത്ത് ഫാ​സ്ക് വാ​യ​ന​ശാ​ല​യി​ൽ രാ​വി​ലെ 9 . 30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒരുമ​ണി വ​രെ​യാ​ണ് ക്യാ​ന്പ് ന​ട​ക്കു​ക. മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ബാ​ബു ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.​വാ​ർ​ഡ് മെ​ന്പ​ർ സ​തി രാ​ജീ​വ് മു​ഖ്യാ​തി​ഥി​യാ​വും. ചാ​ല​ക്കു​ടി താ​ലൂ​ക്ക് ഗ്ര​ന്ഥ​ശാ​ല കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​എ. ഷോ​ജ​ൻ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.
അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ദ​രാ​യ ഡോ​ക്ട​ർ​മാ​ർ നേ​ത്ര​സം​ബ​ന്ധ​മാ​യ എ​ല്ലാ രോ​ഗ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ചി​കി​ത്സ നി​ശ്ച​യി​ക്കും. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് തി​മി​ര ശ​സ്ത്ര​ക്രി​യ , യാ​ത്രാ ചി​ല​വ് , താ​മ​സ​സൗ​ക​ര്യം , ഭ​ക്ഷ​ണം എ​ന്നി​വ തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.ക​ണ്ണ് പ​രി​ശോ​ധി​ച്ച് ഡോ​ക്ട​ർ ക​ണ്ണ​ട നി​ർ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ ക​ണ്ണ​ട ല​ഭി​ക്കു​ന്ന​താ​ണ് . മ​റ്റ് നേ​ത്ര​രോ​ഗ​മു​ള്ള​വ​ർ​ക്ക് ക്യാ​ന്പ് മു​ഖേ​ന തു​ട​ർചി​കി​ത്സ​യി​ൽ ഇ​ള​വു​ക​ൾ ല​ഭ്യ​മാ​ണ്.ആ​ധു​നി​ക രീ​തി​യി​ലു​ള്ള താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ ചെല​വി​ൽ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​കു​മെ​ന്ന് ഫാ​സ്ക് വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് പി.​ഒ. പോ​ളി, സെ​ക്ര​ട്ട​റി ടി. ​സ​ന്ദീ​പ് പ​റ​ഞ്ഞു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ വാ​യ​ന​ശാ​ല​യി​ൽ നേ​രി​ട്ടോ , താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ൾ മു​ഖേ​ന​യോ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 9961664643 , 9895772889 9048241365.