കാനഡയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർഥിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കും
Tuesday, October 15, 2019 10:43 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കാ​ന​ഡ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ൽ കൊ​ണ്ടു വ​രും. അ​ഴീ​ക്കോ​ട് പ​ള്ളി​യി​ൽ ടോ​ണി​യു​ടെ മ​ക​ൻ മ​നു ടോ​ണി​യാ​ണ് മ​രി​ച്ച​ത്. സെ​പ്തംബർ 30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ന്നുരാ​വി​ലെ 11ന് ​അ​ഴീ​ക്കോ​ട് സെ​ന്‍റ് തോ​മ​സ് ല​ത്തീ​ൻ ദേ​വാ​ല​യ​ത്തി​ൽ സം​സ്കാ​രം ന​ട​ക്കും. അ​മ്മ: ഷീ​ജ.