ബ​സി​ൽ ഓ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Tuesday, October 22, 2019 10:53 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പു​ല്ലൂ​റ്റ് നാ​രാ​യ​ണ​മം​ഗ​ല​ത്തു​വ​ച്ച് ബ​സി​ൽ ഓ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. പു​ത്ത​ൻ​ചി​റ സ്വ​ദേ​ശി ഹ​നീ​ഫ എ​ന്ന 45കാ​ര​നാ​ണ്‍ മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​ശൂ​ർ എ​ലൈ​റ്റ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.