കെഎ​സ്ഇ​ബി ഓ​ഫീ​സ് മാ​റ്റു​ന്ന​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സിന്‍റെ പ്ര​മേ​യം
Friday, November 8, 2019 1:15 AM IST
കാ​ട്ടൂ​ർ: കാ​ട്ടൂ​രി​ൽ നി​ല​വി​ൽ വാ​ട​ക​യ്ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഐ​സ്ഇ​ബി ഓ​ഫീ​സ് കാ​റ​ളം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. എം.​ജെ. റാ​ഫി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
തു​ട​ർ​ന്നു ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ് ഇ​ത്ത​രം അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി ചേ​ർ​ന്ന​തെ​ന്നും ഇ​ത് ജ​ന​ങ്ങ​ൾ​ക്ക് എ​തി​രാ​യ നി​ല​പാ​ടാ​ണെ​ന്നും ഇ​തി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ക്കേ​ണ്ട വ​രു​മാ​നം ഇ​ല്ലാ​താ​യെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്. ഹൈ​ദ്രോ​സ്, ബെ​റ്റി ജോ​സ്, ധീ​ര​ജ് തേ​റാ​ട്ടി​ൽ, അ​മീ​ർ തൊ​പ്പി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
എ​ന്നാ​ൽ, ഓ​ഫീ​സ് മാ​റ്റം ഗ​വ​ണ്‍​മെ​ന്‍റ് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും പൊ​തു​ജ​ന​സൗ​ക​ര്യാ​ർ​ഥം ബി​ല്ല​ട​ക്കു​വാ​നാ​യി ഒ​രു കൗ​ണ്ട​ർ സ്ഥാ​പി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ശ്ര​മി​ക്കാ​മെ​ന്നും അ​റി​യി​ച്ച് ഭേ​ദ​ഗ​തി​ക​ളോ​ടെ പ്ര​മേ​യം പാ​
സാ​ക്കി.