മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ഉ​ൾ​നാ​ട​ൻ തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, November 8, 2019 11:39 PM IST
പഴയന്നൂർ: മീ​ൻ പി​ടി​ക്കാ​ൻ പു​ഴ​യി​ലി​റ​ങ്ങി​യ മ​ധ്യ​വ​യ​സ്ക​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. തൊ​ഴു​പ്പാ​ടം പ​ള്ള​ത്ത് വീ​ട്ടി​ൽ ഇ​ബ്രാ​ഹിം(52) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം.
ഭാ​ര​ത​പ്പു​ഴ​യി​ലെ വാ​ഴാ​ലി​പ്പാ​ടം ഉ​രു​ക്ക് ത​ട​യ​ണ​യു​ടെ ഭാ​ഗ​ത്ത് കൂ​ട്ടു​കാ​രു​മൊ​ത്ത് മീ​ൻ പി​ടി​ക്കു​ന്ന​തി​ടി​യി​ലാ​ണ് ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രി​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് കു​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​ബ്രാ​ഹി​മി​നെ ചേ​ല​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉ​ൾ​നാ​ട​ൻ മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​ണ് ഇ​ബ്രാ​ഹിം. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: ആ​ഫി​സ, ആ​ഷി​ഫ, അ​സ്ന , ആ​ഷി​ഖ്. മ​രു​മ​ക്ക​ൾ: അ​ബൂ​ബ​ക്ക​ർ, അ​മീ​ൻ.