ക​ലാ​കി​രീ​ടം ചൂ​ടി നാ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട
Saturday, November 9, 2019 12:57 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 690 പോ​യി​ന്‍റു​മാ​യി കി​രീ​ടം നേ​ടി.
584 പോ​യി​ന്‍റു നേ​ടി ആ​ന​ന്ദ​പു​രം എ​സ്കെ എ​ച്ച്എ​സ്എ​സ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 555 പോ​യി​ന്‍റു​നേ​ടി എ​ട​തി​രി​ഞ്ഞി എ​ച്ച്ഡി​പി എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ​മാ​പ​ന​സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ. മ​നോ​ജ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജു ലാ​സ​ർ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​ഇ​ഒ കെ.​ടി. വൃ​ന്ദ​കു​മാ​രി ക​ലോ​ത്സ​വ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഏ​ഷ്യാ​നെ​റ്റ് കോ​മ​ഡി സ്റ്റാ​ർ ഫി​ലിം സൂ​ര്യ സ​ജു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗത്തിൽ നാ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട (240), എ​ച്ച്ഡി​പി എ​ച്ച്എ​സ്എ​സ്, എ​ട​തി​രി​ഞ്ഞി (209) ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേടി.

ഹൈ​സ്കൂ​ൾ വി​ഭാ​ഗത്തിൽ നാ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട (216), എ​സ്കെഎ​ച്ച്എ​സ്, ആ​ന​ന്ദ​പു​രം (181) ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേടി.

യു​പി വി​ഭാ​ഗത്തിൽ ഡോ​ണ്‍​ബോ​സ്കോ എ​ച്ച്എ​സ്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട (80), എ​ൽ​എ​ഫ്സി​എ​ച്ച്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട (74) ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേടി.

എ​ൽ​പി വി​ഭാ​ഗത്തിൽ ഇ​രി​ങ്ങാ​ല​ക്കു​ട എ​ൽ​എ​ഫ്സി എ​ൽ​പി​എ​സ് (65), ആ​ന​ന്ദ​പു​രം എ​സ്കെ എ​ച്ച്എ​സ് , ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ണ്‍​ബോ​സ്കോ ഇ​എം എ​ൽ​പി​എ​സ് (63) ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേടി.

ഹൈ​സ്കൂ​ൾ വിഭാഗം സം​സ്കൃ​തോ​ത്സ​വത്തിൽ നാ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട (95), എ​സ്കെഎ​ച്ച്എ​സ്, ആ​ന​ന്ദ​പു​രം (79) ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേടി.

യു​പി വിഭാഗം സം​സ്കൃ​തോ​ത്സ​വത്തിൽ എ​സ്ക​ഐ​ച്ച്എ​സ്, ആ​ന​ന്ദ​പു​രം (85), ജി​യു​പി​എ​സ്, വെ​ള്ളാ​ങ്ക​ല്ലൂ​ർ (75) ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേടി.

ഹൈ​സ്കൂ​ൾ വിഭാഗം അ​റ​ബി​ക് ക​ലോ​ത്സ​വത്തിൽ ബി​വി​എം​എ​ച്ച്എ​സ്, ക​ൽ​പ​റ​ന്പ് (87), സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്, മൂ​ർ​ക്ക​നാ​ട് (68) ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേടി.

യു​പി വിഭാഗം അ​റ​ബി​ക് ക​ലോ​ത്സ​വത്തിൽ ജി​യു​പി​എ​സ്, വെ​ള്ളാ​ങ്ക​ല്ലൂ​ർ (63), ബി​വി​എം​എ​ച്ച്എ​സ്, ക​ൽ​പ​റ​ന്പ് (61) ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേടി.

എ​ൽ​പി വിഭാഗം അ​റ​ബി​ക് ക​ലോ​ത്സ​വത്തിൽ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്, ക​രു​വ​ന്നൂ​ർ, ജി​യു​പി​എ​സ്, വെ​ള്ളാ​ങ്ക​ല്ലൂ​ർ (45), സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി​എ​സ്, മൂ​ർ​ക്ക​നാ​ട് (41) ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേടി.