മ്ലാ​വി​നെ ഇ​ടി​ച്ച് ബൈ​ക്ക് മ​റി​ഞ്ഞു; ര​ണ്ടു യു​വാ​ക്ക​ൾ​ക്കു പ​രി​ക്ക്
Saturday, November 9, 2019 12:57 AM IST
അ​തി​ര​പ്പി​ള്ളി: ചാ​ല​ക്കു​ടി അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ പി​ള്ള​പ്പാ​റ​യി​ൽ മ്ലാ​വി​നെ ഇ​ടി​ച്ച് ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇന്നലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ പി​ള്ള​പ്പാ​റ​യി​ലെ പ്ലാ​ന്‍റേ​ഷ​ൻ വാ​ലി റി​സോ​ട്ടി​നു മു​ൻ​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം.​ ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​തി​ര​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ റി​സോ​ടർട്ടി​ലെ ജീ​വ​ന​ക്കാ​രാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ സൂ​ര​ജ് (24), ജി​ത്തു (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സാ​ര​മാ​യി പ​രിക്കേ​റ്റ ഒ​രാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.​ ബൈ​ക്ക് ഇ​ടി​ച്ച​തി​നെത്തു​ർ​ന്ന് മ്ലാ​വ് ച​ത്തു.​ഏ​ക​ദേ​ശം മൂ​ന്ന് വ​യ​സു​ള്ള പെ​ണ്‍ മ്ലാ​വാ​ണി​ത്.​ പ​രി​യാ​രം റെ​യി​ഞ്ചി​ലെ കൊ​ന്ന​ക്കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.