ല​യ​ണ്‍​സ് ക്ല​ബ് ഹ​രി​ത​മി​ത്രം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, November 9, 2019 12:59 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വെ​സ്റ്റ് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​രി​ത​മി​ത്രം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കീ​ട്ട് ഏ​ഴി​ന് ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജോ​ർ​ജ് മൊ​റേ​ലി നി​ർ​വ​ഹി​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വെ​സ്റ്റ് ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ൻ ച​ക്കാ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ന്ത്യ​യി​ലെ മി​ക​ച്ച സി​ഇ​ഒ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഐ​ടി​യു ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​കെ. ദി​ലീ​പ്കു​മാ​ർ, മി​ക​ച്ച ചെ​സ് ആ​ർ​ബി​റ്റ​ർ പീ​റ്റ​ർ ജോ​സ​ഫ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​രെ ആ​ദ​രി​ക്കും. റാ​ണി ജോ​ർ​ജ് മൊ​റേ​ലി ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കും.