മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു; 10.5 കോ​ടി അ​നു​വ​ദി​ച്ചു
Saturday, November 9, 2019 1:01 AM IST
ചാ​വ​ക്കാ​ട്: ബി​എം ആ​ൻ​ഡ് ബി​സി ടാ​റിം​ഗി​ന് 10.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. ജി​ല്ലാ അ​തി​ർ​ത്തി​യാ​യ കാ​പ്പി​രി​ക്കാ​ട് മു​ത​ൽ ചേ​റ്റ​ു​വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നാ​ണു തു​ക.
ദേ​ശീ​യ​പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. കാ​പ്പി​രി​ക്കാ​ട് മു​ത​ൽ എ​ട​ക്ക​ഴി​യൂ​ർ​വ​രെ ബി​എം ആ​ൻ​ഡ് ബി​സി ചെ​യ്യു​ന്ന​തി​നാ​ണ് തു​ക. മ​ണ​ത്ത​ല​യി​ൽ​നി​ന്ന് ചേ​റ്റു​വ​വ​രെ​യു​ള്ള ഭാ​ഗ​ത്തി​ന് ര​ണ്ടു കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
മ​ണ​ത്ത​ല​യി​ൽ​നി​ന്ന് എ​ട​ക്ക​ഴി​യൂ​ർ വ​രെ​യു​ള്ള പ​ണി​ക്ക് നേ​ര​ത്തെ ടെ​ൻ​ഡ​ർ ആ​യി​ട്ടു​ണ്ട്. മ​ഴ മാ​റി​യാ​ൽ ജോ​ലി​ക​ൾ ആ​രം​ഭി​ക്കും.
റോ​ഡി​ന്‍റെ പ​ദ്ധ​തി​ക്ക് തു​ക അ​നു​വ​ദി​ച്ച് കി​ട്ടാ​ൻ മാ​സ​ങ്ങ​ളാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഇ​തി​ൽ ഇ​ട​പെ​ട്ട​പ്പോ​ഴാ​ണു തു​ക ല​ഭ്യ​മാ​യ​ത്.