മതബോധന ദിനാഘോഷം
Saturday, November 9, 2019 1:01 AM IST
അ​യ്യ​ന്തോ​ൾ: സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ദേ​വാ​ല​യ​ത്തി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ന​ദി​നാ​ഘോ​ഷ​ങ്ങ​ൾ മു​ൻ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ റവ. ഡോ. ​ലോ​റ​ൻ​സ് ഒ​ല​ക്കേ​ങ്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​യ്യ​ന്തോ​ൾ വി​കാ​രി​യും യൂ​ണി​റ്റ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ജോ​സ​ഫ് അ​റാ​ശേരി അ​ധ്യ​ക്ഷ​ത വഹിച്ചു.
ഇ​ട​വ​ക വി​ശ്വാ​സ പ​രി​ശീ​ല​ന കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി വ​ർ​ഗീസ് കു​ണ്ട ുകു​ള​ങ്ങ​ര, ഡോ. ​ജോ​യ് ക​രേ​ര​ക്കാ​ട്ടി​ൽ, മ​ദ​ർ സു​പ്പീ​രി​യ​ർ സിസ്റ്റർ ​റെ​ജി​ൻ റോ​സ്, സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ൽ പ്ര​തി​നിധി സാ​ന്ദ്ര​മ​രി​യ പോ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. സീ​റോ മ​ല​ബാ​ർ പ്ര​തി​ഭ​യാ​യ അ​ന്ന ജോ​സ​ഫി​നെ ആ​ദ​രി​ച്ചു.
പ്രിൻ​സി​പ്പ​ൽ സിസ്റ്റർ ​റോ​സ് ആ​ൻ സ്വാ​ഗ​തവും സിസ്റ്റർ ​ ​തെ​രേ​സ് ജേ​ക്ക​ബ് ന​ന്ദിയും പ്ര​കാ​ശി​പ്പി​ച്ചു.