അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണശ്ര​മം
Saturday, November 9, 2019 1:03 AM IST
ഗു​രു​വാ​യൂ​ർ: ചാ​മു​ണ്ഡേ​ശ്വ​രി റോ​ഡി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം. ചാ​ക്യാ​ർ​പ​റ​ന്പി​ൽ വാ​ഴ​പ്പു​ള്ളി ദേ​വ​സി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ശ്ര​മം ന​ട​ന്ന​ത്. മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തുക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ടി​ട്ടു​ണ്ട്.
ദേ​വ​സി​യു​ടെ ക​ണ്ണ് ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ് ഒ​രു മാ​സ​ത്തോ​ള​മാ​യി മ​ക​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഇ​ന്നലെ രാ​വി​ലെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണു സം​ഭ​വം അ​റി​ഞ്ഞത്. ടെ​ന്പി​ൾ എ​സ്ഐ എ.​അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

റാ​ന്ത​ൽ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു

പു​ന്നം​പ​റ​ന്പ്: തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ സി​രാ​കേ​ന്ദ്ര​മാ​യ പു​ന്നം​പ​റ​ന്പ് സെ​ന്‍റ​റി​ൽ മ​ന്ത്രി​യാ​യി​രു​ന്ന സി.​എ​ൻ.​ ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​സ്ഥി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ അ​റ്റ​കു​റ്റ​പ്പണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ന്ത​ൽ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.​
സ​മ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഇ.​ജി.​ ജോ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ നേ​താ​ക്ക​ളാ​യ പി.​ജെ.​ രാ​ജു, ബീ​ന​ജോ​ണ്‍​സ​ൻ, പി.​ജെ.​ അ​ല​ക്സി, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, സു​നി​ൽ ജെ​യ്ക്ക​ബ്, വി.​എ.​ഷാ​ജി, ടി.​വി.​പൗ​ലോ​സ്, കെ.​ ച​ന്ദ്ര​ശേ​ഖ​ര​ൻ, എം.​ടി.​ വ​റീ​ത്, എ.​പി.​ ജോ​ണ്‍​സ​ൻ, ടി.​ഡി. ​സ​ത്യ​ൻ തു​ട​ങ്ങി​യ​വർ പ്ര​സം​ഗി​ച്ചു.

ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും

തൃ​ശൂ​ർ: കു​റ്റി​പ്പു​റം റോ​ഡി​ൽ പൂ​ങ്കു​ന്നം മു​ത​ൽ കൈ​പ്പ​റ​ന്പ് വ​രെ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​വൃ​ത്തി​ക​ൾ തീ​രു​ന്ന​തുവ​രെ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും.