മൂന്നു മന്ത്രിമാർ, എന്നിട്ടും നമ്മുടെ മെ​ഡി​. കോ​ള​ജി​ന് അ​വ​ഗ​ണ​ന മാത്രം
Saturday, November 9, 2019 1:03 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യോ​ടു സ​ർ​ക്കാ​രി​ന്‍റെ ക​ടു​ത്ത അ​വ​ഗ​ണ​ന. മൂ​ന്നു മ​ന്ത്രി​മാ​രു​ള്ള തൃ​ശൂ​ർ ജി​ല്ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദി​നം​പ്ര​തി പ്ര​തി​സ​ന്ധി​യി​ലേ​ക്കു നീ​ങ്ങു​ന്പോ​ഴും, ആ​രോ​ഗ്യ​മ​ന്ത്രി അ​വ​ഗ​ണ​ന തുട രുന്നതായാണ് പരാതി.
മൂ​ന്നു ത​സ്തി​ക​ക​ളാ​ണ് സ​ർ​ക്കാ​ർ അ​ടു​ത്ത​യി​ടെ പി​ൻ​വ​ലി​ച്ചത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ അ​ന​സ്തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി​യെ സ്ഥ​ലംമാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞദി​വ​സം ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി​യെ മാ​ത്ര​മ​ല്ല ആ ​വ​കു​പ്പി​നെത്ത​ന്നെ ക​ണ്ണൂ​ർ ജി​ല്ല​യി​ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് സു​ര​ക്ഷാവി​ഭാ​ഗം മേ​ധാ​വി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. ഈ ​ത​സ്തി​ക​യും ഇ​ല്ലാ​താ​ക്കി. ഇ​പ്പോ​ൾത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജീ​വ​ന​ക്കാ​രു​ടെ വ​ൻ കു​റ​വാ​ണുള്ള​ത്. ഇ​തു പ​രി​ഹ​രി​ക്ക​ണ​മെന്നുള്ള ആ​വ​ശ്യ​ത്തി​നു ദീ​ർ​ഘ​കാ​ല​മാ​യി പ​രി​ഹാ​രമാ​യി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ടും ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. കി​ഫ്ബി​യി​ൽ ഫ​ണ്ട് കി​ട​ക്കു​ന്നു​ണ്ടെ​ന്ന മ​റു​പ​ടി മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. പു​തി​യ​താ​യി യാ​തൊ​രു വി​ക​സ​ന പ​രി​പാ​ടി​ക്കും ധ​നസ​ഹാ​യം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ആ​രം​ഭി​ച്ച പ​ല പ​ദ്ധ​തി​ക​ളും ഫ​ണ്ട് ഇ​ല്ല​ത്ത​തി​ന്‍റെ പേ​രി​ൽ പാ​തി വ​ഴി​യി​ലുമാണ്. "ട്രോ​മാ​കെ​യ​ർ’ കെ​ട്ടി​ടനി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു നാ​ലുവ​ർ​ഷം ക​ഴി​ഞ്ഞു. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​ത്തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തുമൂ​ലം അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും പ്ര​തി​സ​ന്ധി​യി​ലാ​ണ്. സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി സം​വി​ധാ​ന​ത്തി​ന് ഇ​തു​വ​രെ തു​ക ന​ൽ​കി​യി​ട്ടി​ല്ല. ഇ​തേ അ​വ​സ്ഥത​ന്നെ​യാ​ണ് മാ​തൃശി​ശു വി​ഭാ​ഗ​ത്തി​നും. അ​നു​മ​തി കൊ​ടു​ക്ക​ല​ല്ലാ​തെ പ​ണം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​യും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.
ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ഏ​ക അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക പരി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റി​യി​രി​ക്കു​ക​യാ​ണ്. ത​സ്തി​ക ഇ​ല്ലാ​താ​യ​തോ​ടെ വ​കു​പ്പി​ലെ പി​ജി സീ​റ്റു​ക​ളു​ടെ അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ട്ടേ​ക്കും. പി​ജി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം നി​ല​യ്ക്കു​ന്ന​തോ​ടെ ഈ ​വി​ഭാ​ഗ​ത്തി​ലെ ശ​സ്ത്ര​ക്രി​യ​ക​ൾ നാ​മ​മാ​ത്ര​മാ​യി മാ​റും. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ ചെ​യ്യാ​ൻ ആ​ളി​ല്ലാ​താ​കും. ത​സ്തി​ക കൊ​ണ്ടു പോ​ക​രു​തെ​ന്ന മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥി​ ന്‍റെ അ​ഭ്യ​ർ​ഥ​ന ത​ള്ളി​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​നം.