ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്കെ​റി​ഞ്ഞ പ്ര​തി​ക്ക് മൂ​ന്നുവ​ർ​ഷം ത​ട​വും 50,000 പി​ഴ​യും
Friday, November 15, 2019 1:22 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കു​റ്റി​ച്ചി​റ വി​ല്ലേ​ജ് കാ​രാ​പ്പാ​ടം പ​ള്ള​ത്തേ​രി മാ​ധ​വ​നെ (65) ക​ല്ലെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് കു​റ്റി​ച്ചി​റ വി​ല്ലേ​ജ് കു​ന്പ​ളാ​ത്താ​ൻ നി​ബീ​ഷി​നെ (21) കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ട് മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50,000 രൂ​പ പി​ഴ​യൊ​ടു​ക്കു​ന്ന​തി​നും ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​എ​സ്. രാ​ജീ​വ് ശി​ക്ഷി​ച്ചു.
കു​റ്റി​ച്ചി​റ കാ​രാ​പ്പാ​ടം രാ​ധയുടെ വീ​ടി​ന്‍റെ മു​ന്നി​ൽ വ​ച്ച് 2016 സെ​പ്റ്റം​ബ​ർ 29 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ട​തി​നെത്തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ പ്ര​തി, മാ​ധ​വ​നെ കാ​ന​യി​ൽ ത​ള്ളി​യി​ട്ട് ക​ല്ലു​കൊ​ണ്ട് ശ​ക്തി​യാ​യി ത​ല​യി​ലെ​റി​യു​ക​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മാ​ധ​വ​ൻ മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
പ്ര​തി റൗ​ഡി​യും വ​ധ​ശ്ര​മം, സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​ണ്. കൊ​ട​ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന കെ. ​സു​മേ​ഷ് ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​ജെ. ജോ​ബി, അ​ഡ്വ​ക്കേ​റ്റു​മാ​രാ​യ ജി​ഷ ജോ​ബി, അ​ൽ​ജോ പി. ​ആ​ന്‍റ​ണി എ​ന്നി​വ​ർ ഹാ​ജ​രാ​യി.