കു​ന്പി​ടി​യി​ൽ സ്പൈ​സ​സ് പാ​ർ​ക്ക് ഒ​ന്നാംഘ​ട്ട ഉ​ദ്ഘാ​ട​നം
Monday, November 18, 2019 12:57 AM IST
അ​ന്ന​മ​ന​ട : കു​ന്പി​ടി​യി​ൽ അ​ന്ന​മ​ന​ട ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന സ്പൈസ​സ് പാ​ർ​ക്കി​ന്‍റെ ഒ​ന്നാംഘ​ട്ടം ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ടൈ​റ്റ​സ് അ​ധ്യ​ക്ഷ​യാ​യി. മു​ൻ എം​എ​ൽഎ ​ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ യ​ന്ത്ര​ങ്ങ​ളു​ടെ സ്വി​ച്ച്ഓ​ണ്‍ ന​ട​ത്തി.
നാ​ട്ടി​ലെ കാ​ർ​ഷി​ക ഉ​ത്​പ​ന്ന​ങ്ങ​ളാ​യ ജാ​തി, നാ​ളി​കേ​രം, ഇ​ഞ്ചി, മ​ഞ്ഞ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാംത​ന്നെ നേ​രി​ട്ടു സം​ഭ​രി​ക്കു​ന്ന​തി​നും ശാ​സ്ത്രി​യ​മാ​യി സം​സ്ക​രി​ച്ച് ത​ന​തുരൂ​പ​ത്തി​ൽ മൂ​ല്യ​വ​ർ​ധി​ത
ഉ​ത്​പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ക​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി ഇ.​എം. ഷി​ലി​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബേ​ബി പൗ​ലോ​സ്, കെ.​കെ. ര​വി ന​ന്പൂ​തി​രി, എം.​യു. കൃ​ഷ്ണ​കു​മാ​ർ, എ​ൻ.കെ ​. ജോ​ഷി, ജോ​ർ​ജ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​പി.​ ഡേ​വി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.