ഗുരുവായൂർ ഏകാദശി: പോ​ലീ​സ് കൂ​ട്ടാ​യ്മ​യി​ൽ വി​ള​ക്കാ​ഘോ​ഷം
Wednesday, November 20, 2019 12:40 AM IST
ഗു​രു​വാ​യൂ​ർ: പോ​ലീ​സ് കൂ​ട്ടാ​യ്മ​യി​ൽ വാ​ദ്യ​നി​റ​വി​ൽ ഏ​കാ​ദ​ശി​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് വി​ള​ക്കാ​ഘോ​ഷി​ച്ചു. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​കാ​രും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. രാ​വി​ലെ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി. ക്ഷേ​ത്ര​വും പ​രി​സ​ര​വും കു​ല​വാ​ഴ​ക​ളാ​ലും പ​ട്ടു​കു​ട​ക​ളാ​ലും അ​ല​ങ്ക​രി​ച്ചു. ക്ഷേ​ത്ര കി​ഴ​ക്കേ​ന​ട​പ്പന്ത​ലി​ൽ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ ന​യി​ച്ച പ​ഞ്ച​വാ​ദ്യം ആ​സ്വ​ദി​ക്കാ​ൻ മേ​ളാ​സ്വാ​ദ​ക​രു​ടെ തി​ര​ക്കാ​യി​രു​ന്നു.

മേ​ല്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പോ​ലീ​സു​കാ​രു​ടെ​യും കു​ടും​ബാ​ഗ​ങ്ങ​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി. ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ​യും ഉ​ച്ച​തി​ര​ഞ്ഞും കാ​ഴ്ച​ശീ​വേ​ലി​ക്കും രാ​ത്രി വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​നും പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ, ക​ക്കാ​ട് രാ​ജ​പ്പ​ൻ മാ​രാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 50 ൽ​പ​രം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന മേ​ളം അ​ക​ന്പ​ടി​യാ​യി.

സ​ന്ധ്യ​ക്കു അ​തു​ൽ കെ. ​മാ​രാ​ർ, തൃ​ക്കൂ​ർ അ​ർ​ജു​ൻ എ​സ്. മാ​രാ​ർ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ഡ​ബി​ൾ താ​യ​ന്പ​ക​യും അ​ര​ങ്ങേ​റി. വൈ​കീ​ട്ട് ന​ട​ന്ന സാം​സ്കാ​രി​ക സാ​യാ​ഹ്നം എ​ഡി​ജി​പി ബി. ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് ഓ​ർ​ക​സ്ട്ര​യു​ടെ ഭ​ക്തി ഗാ​ന​മേ​ള അ​ര​ങ്ങേ​റി. ഇ​ന്ന് ഗു​രു​വാ​യൂ​ർ അ​യ്യ​പ്പ​ഭ​ജ​ന സം​ഘ​ത്തി​ന്‍റെ ല​ക്ഷ​ദീ​പം തെ​ളി​യു​ന്ന വി​ള​ക്കാ​ഘോ​ഷ​മാ​ണ്. നാ​ളെ ക്ഷേ​ത്രം ഉൗ​രാ​ള​ൻ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ വി​ള​ഘോ​ഷ​മാ​ണ്.