"മു​റ്റ​ത്തെ മു​ല്ല’ വാ​യ്പാ​പ​ദ്ധ​തി
Sunday, December 8, 2019 12:46 AM IST
കു​റ്റി​ക്കാ​ട്: "മു​റ്റ​ത്തെ മു​ല്ല’ ല​ഘു ഗ്രാ​മീ​ണ വാ​യ്പാ​പ​ദ്ധ​തി കു​റ്റി​ക്കാ​ട് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​വ​ർ​ത്ത​ന പ​രി​ധി​ക്കു​ള്ളി​ലെ പ​രി​യാ​രം, കോ​ട​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ചു.
ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ ഒ​രു കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ടം എ​ന്ന നി​ല​യ്ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​നീ​ഷ് പി.​ജോ​സ്, കോ​ട​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ശ​ശി​ധ​ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​എ.​കു​ഞ്ചു, അ​ജി​ത ല​ക്ഷ്മ​ണ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജൂ​ലി വ​ർ​ഗീ​സ്, റീ​ന ജോ​ണി, പി.​പി.​പോ​ളി, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ജോ​സ്, ബാ​ങ്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​ജി.​ലി​സി, ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സോ​ണി വ​ർ​ഗീ​സ്, ജോ​സ് കൈ​താ​ര​ത്ത്, കെ.​ജി.​ജോ​സ്, ഷൈ​നി ജോ​ണി, ബീ​ന പോ​ളി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഗീ​ത ര​വി, ബീ​ന അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.