ഈ ​കാ​ത്തി​രി​പ്പ് എ​ന്നു തീ​രും..‍?
Wednesday, December 11, 2019 12:51 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ-​വാ​ഴാ​നി റോ​ഡി​ലെ എ​ങ്ക​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റ് ഒ​ഴി​വാ​ക്കി മേ​ല്പാ​ലം നി​ർ​മി​ക്കു​ന്ന വാ​ഗ്ദാ​നം ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്പോ​ൾ ജ​നം ദു​രി​ത​ത്തി​ൽ. മേ​ല്പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന മു​ൻ എം​പി ഡോ. ​പി.​കെ. ബി​ജു​വി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള വാ​ഗ്ദാ​ന​വും ജ​ല​രേ​ഖ​യാ​വു​ക​യാ​ണ്. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വാ​ഴാ​നി​യി​ലേ​ക്കു പ്ര​തി​ദി​നം നി​ര​വ​ധി ജ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റ തു​ട​ക്ക​ത്തി​ൽ ത​ന്നെ​യു​ള്ള ഗേ​റ്റ് ഇ​ട​യ്ക്കി​ടെ അ​ട​യ്ക്കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര ഓ​ട്ടു​പാ​റ സെ​ന്‍റ​ർ വ​രെ നീ​ളു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.

ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ട്ടു​പാ​റ​യി​ലെ​ത്തു​ന്ന​വ​ർ ഗേ​റ്റി​ൽ കു​ടു​ങ്ങി മ​ണി​ക്കൂ​റു​ക​ൾ പാ​ഴാ​കു​ക​യാ​ണ്. മാ​രാ​ത്തു​കു​ന്ന്, എ​ങ്ക​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റു​ക​ൾ ഒ​ഴി​വാ​ക്കി മേ​ല്പാ​ലം നി​ർ​മി​ക്കു​മെ​ന്ന് പി.​കെ. ബി​ജു എം​പി​യാ​യി​രു​ന്ന​പ്പോ​ൾ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സ​ര​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ച്ച വാ​ഗ്ദാ​ന​മാ​ണെ​ങ്കി​ലും ഒ​ന്നും ഇ​തു​വ​രെ സം​ഭ​വി​ച്ചി​ല്ല. എ​ന്നാ​ൽ, റെ​യി​ൽ​വേ​യു​ടെ പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ൽ​പോ​ലും ഉ​ൾ​പ്പെ​ടു​ത്താ​ൻ എം​പി​ക്കു ക​ഴി​ഞ്ഞി​ല്ല.

തൃ​ശൂ​ർ-​ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ എ​ന്തെ​ങ്കി​ലും ത​ട​സം നേ​രി​ട്ടാ​ൽ എ​ങ്ക​ക്കാ​ട് വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ക. സം​സ്ഥാ​ന​പാ​ത​യി​ലെ വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ ഗേ​റ്റ് ഒ​ഴി​വാ​ക്കി​ക്കി​ട്ടാ​ൻ ഉ​ണ്ടാ​യ വ​ൻ ജ​ന​കീ​യ പ്ര​തി​ഷേ​ധം എ​ങ്ക​ക്കാ​ടി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കു ക​രു​ത്തേ​കു​ന്നു.