റേ​ഷ​ൻ​ക​ട​യി​ൽ നി​ന്നും വാ​ങ്ങി​യ അ​രി​യി​ൽ പ്രാ​ണി​ക​ളും പു​ഴു​ക്ക​ളും
Saturday, December 14, 2019 1:13 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ധാ​റു​മാ​യി റേ​ഷ​ൻ കാ​ർ​ഡ് ബ​ന്ധി​പ്പി​ച്ച് വി​ര​ല​ട​യാ​ളം പ​തി​പ്പി​ച്ച് ഈ-​പോ​സ് മെ​ഷീ​ൻ വ​ഴി ന​ൽ​കു​ന്ന ത​ര​ത്തി​ൽ റേ​ഷ​ൻ ക​ട​ക​ൾ ആ​ധു​നീ​ക​രി​ച്ചി​ട്ടും ഇ​പ്പോ​ഴും ല​ഭി​ക്കു​ന്ന​ത് പ​ഴ​യ ചീ​ഞ്ഞ അ​രി ത​ന്നെ. ക​രു​വ​ന്നൂ​ർ ചെ​റി​യ പാ​ല​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന 133-ാം ന​ന്പ​ർ റേ​ഷ​ൻ​ക​ട​യി​ൽ നി​ന്നും വാ​ങ്ങി​യ അ​രി​യി​ലാ​ണ് പ്രാ​ണി​ക​ളും പു​ഴു​ക്ക​ളും ക​ണ്ടെ​ത്തി​യ​ത്. മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി പാ​ട​ത്തി​പ​റ​ന്പി​ൽ യു​ധി​ഷ്ണ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം റേ​ഷ​ൻ​ക​ട​യി​ൽ നി​ന്നും പ​ത്ത് കി​ലോ പു​ഴു​ക്ക​ല​രി വാ​ങ്ങി​യ​ത്. വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​രി​യി​ൽ നി​റ​യെ ക​റു​ത്ത നി​റ​ത്തി​ലു​ള്ള പ്രാ​ണി​ക​ളെ​യും പു​ഴു​ക്ക​ളെ​യും ക​ണ്ട​ത്. വി​വ​രം റേ​ഷ​ൻ ക​ട​യി​ൽ അ​റി​യി​ച്ച​പ്പോ​ൾ അ​രി മാ​റ്റി ന​ൽ​കാം എ​ന്ന് അ​റി​യി​ച്ച​താ​യി യു​ധി​ഷ്ണ​ൻ പ​റ​യു​ന്നു. എ​ന്നാ​ൽ മു​ൻ​പും ഇ​വി​ടെ നി​ന്ന് ഇ​ത്ത​ര​ത്തി​ൽ പ​രാ​തി​ക​ൾ ഉ​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.