വി.​ബ​ല​റാം ഗു​രു​വാ​യൂ​ർ മേ​ഖ​ല​യി​ൽ കോ​ണ്‍​ഗ്ര​സി​നെ വ​ള​ർ​ത്തിയ പ്ര​ധാ​നി
Sunday, January 19, 2020 1:35 AM IST
ഗു​രു​വാ​യൂ​ർ: പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ പു​രാ​ത​ന ത​റ​വാ​ടാ​യ വെ​ള്ളൂ​ർ വീ​ട്ടി​ൽനി​ന്നും സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യാ​യ അ​മ്മാ​വൻ കൃ​ഷ്ണ​ൻ​കു​ട്ടി​നാ​യ​രു​ടെ പി​ന്മു​റ​ക്കാ​ര​നാ​യി കെ​എ​സ്‌​യുവി​ലൂ​ടെ രാ​ഷ്‌​ട്രീ​യ രം​ഗ​ത്തി​റ​ങ്ങി​യ വി.​ബ​ല​റാം ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നെ വ​ള​ർ​ച്ച​യി​ലേ​ക്കു ന​യി​ച്ച നേ​താ​വാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ലെ എ ​ഗ്രൂ​പ്പി​ലൂ​ടെ കെ​എ​സ്‌​യു​വി​ലും യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ലും പ്ര​വ​ർ​ത്തി​ച്ച് വി​ദ്യാ​ർ​ഥി, യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ജി​ല്ലാ അ​ധ്യ​ക്ഷ​നാ​യി. പി​ന്നീ​ട് ലീ​ഡ​ർ കെ.​ക​രു​ണാ​ക​ര​നു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തു​ക​യും തൃ​ശൂ​ർ ജി​ല്ല​യി​ലെ ഐ ​ഗ്രൂ​പ്പി​ന്‍റെ പ്ര​ധാ​ന നേ​താ​വാ​ക​യുമായിരുന്നു.

ടൗ​ണ്‍​ഷി​പ്പ് ഭ​ര​ണ​ത്തി​ലാ​യി​രു​ന്ന ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യാ​യ​തോ​ടെ 1995ൽ ​ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​ബാ​ല​റാ​മി​ന്‍റെ രാ​ഷ്ട്രീ​യത​ന്ത്ര​ത്തി​ലൂ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​രം പി​ടി​ച്ച​ത്.

ഗു​രു​വാ​യൂ​രി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ വ്യ​ക്തി​യാ​ണ് ബ​ല​റാം. ഗ്രൂ​പ്പി​ന​തീ​ത​മാ​യി സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തു​ക​യും അ​വ​രെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന നേ​താ​വാ​യി​രു​ന്നു. ടൗ​ണ്‍​ഷി​പ്പ് ഭ​ര​ണ​സ​മി​തി അം​ഗ​മാ​യി​രി​ക്കെ ഗു​രു​വാ​യൂ​രി​ൽ നി​ര​വ​ധി വി​ക​സ​ന​ പ്രവർത്തനങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഗു​രു​വാ​യൂ​ർ അ​ർ​ബ​ണ്‍ കോ - ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ചെ​യ​ർ​മാ​ൻ സ്ഥാ​നം വ​ഹി​ക്കു​ക​യാ​യി​രു​ന്നു.