ക​ലു​ങ്കി​നെ​ടു​ത്ത കു​ഴി​യി​ലേ​ക്ക് ബു​ള്ള​റ്റി​ൽ പോ​യ യു​വാ​വ് വീ​ണു
Sunday, January 26, 2020 1:19 AM IST
ഒ​ല്ലൂ​ർ: റോ​ഡി​ൽ ക​ലു​ങ്കുനി​ർ​മാ​ണ​ത്തി​നാ​യി എ​ടു​ത്ത കു​ഴി​യി​ലേ​ക്കു ബു​ള്ള​റ്റി​ലെ​ത്തി​യ യു​വാ​വ് വീ​ണു. പ​രി​ക്കേ​റ്റ കു​ട്ട​നെ​ല്ലൂ​ർ സ്വ​ദേ​ശി തെ​ക്കുപു​ര​യ്ക്ക​ൽ നി​ഖി​ലി(25)​നെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. ഒ​ല്ലൂ​രി​ൽനി​ന്ന് തൈ​ക്കാ​ട്ടു​ശേ​രി​ക്കു പോ​കു​ന്ന റോ​ഡി​ൽ പ​ള്ളി​ക്കുസ​മീ​പ​മാ​ണ് അ​പ​ക​ടം. കു​ഴി​യെ​ടു​ത്ത​ത് അ​റി​യാ​ൻ ടാ​ർ വീ​പ്പ വ​ച്ച് റി​ബ​ണ്‍ കെ​ട്ടി​യി​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തു ശ്ര​ദ്ധി​ക്കാ​തെ ബൈ​ക്കു​മാ​യി നേ​രേ കു​ഴി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വ​ത്രേ. യു​വാ​വി​നെ നാ​ട്ടു​കാ​രും മ​റ്റും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.