വ​യോ​ജ​ന​ങ്ങ​ൾ​ക്കു സ്നേ​ഹം പ​ക​ർ​ന്ന് സെ​ന്‍റ് തോ​മ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, January 29, 2020 12:31 AM IST
രാ​മ​വ​ർ​മ​പു​രം: തൃ​ശൂ​ർ സെ​ന്‍റ് തോ​മാ​സ് കോ​ള​ജി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ഹി​സ്റ്റ​റി ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ങ്ങ​ളി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ രാ​മ​വ​ർ​മ​പു​രം ക്രൈസ്റ്റ് വി​ല്ല വ​യോ​ജ​നകേ​ന്ദ്ര​ത്തി​ൽ സ്നേ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.വി​ദ്യാ​ർ​ത്ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും അ​ന്തേ​വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു. അ​വ​ർ​ക്കു സ്നേ​ഹോ​പ​ഹാ​ര​മാ​യി അ​രി​യും പ​ല​വ്യ​ഞ്ജന​ങ്ങ​ളും സ​മ്മാ​നി​ച്ചു.
ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​രാ​യ എം.​എ. ബി​ജു, ഡോ ​എം.​ജെ. വി​ജു, അ​നു​ പോ​ൾ, ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ലെ ജി​നി പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്രൈ​സ്റ്റ് വി​ല്ല ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബി ക​വ​ല​ക്കാ​ട്ട് സ്വാ​ഗ​തം പ​റ​ഞ്ഞു.