കൊ​ര​ട്ടി, കാ​ടു​കു​റ്റി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ല്ലു​സം​ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ൽ
Friday, February 14, 2020 12:44 AM IST
കൊ​ര​ട്ടി/ചാലക്കുടി: കൊ​ര​ട്ടി, കാ​ടു​കു​റ്റി അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നും കൊ​യ്തെ​ടു​ത്ത നെ​ല്ലു​ക​ൾ സം​ഭ​രി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ മി​ല്ലു​ട​മ​ക​ൾ. ഇ​തോ​ടെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ളേ​റു​ന്ന​തി​നൊ​പ്പം ക​ർ​ഷ​ക​രു​ടെ ഏ​റെ നാ​ള​ത്തെ ക​ഷ്ട​പ്പാ​ടു​ക​ളും ക​ഠി​നാ​ദ്ധ്വാ​ന​വും വ്യ​ർ​ത്ഥ​മാ​വു​ക​യാ​ണ്.

പ​തി​വു​പോ​ലെ ഈ ​വ​ർ​ഷ​വും കൊ​ര​ട്ടി, കു​ല​യി​ടം, ചെ​റു​വാ​ളൂ​ർ, മാ​ന്പ്ര പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ലു​ക​ളു​ടെ സം​ഭ​ര​ണം തേ​ടി ക​ർ​ഷ​ക​ർ സ​പ്ലൈ​ക്കോ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യു​ണ്ടാ​യി. പ​ല​രും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ട്രേ​ഷ​ൻ ന​ട​ത്തു​ക​യു​മു​ണ്ടാ​യി. വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തോ​ടെ സ​പ്ലൈ​ക്കോ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം സ്വ​കാ​ര്യ മി​ല്ലു​ട​മ​ക​ൾ സം​ഭ​ര​ണ​ത്തി​നാ​യി ഇ​വി​ടു​ത്തെ ക​ർ​ഷ​ക​രെ സ​മീ​പി​ച്ചി​രു​ന്നു.

മ​ട്ട അ​രി​യു​ടെ നെ​ല്ല് മാ​ത്ര​മേ ത​ങ്ങ​ൾ സം​ഭ​രി​ക്കൂ​വെ​ന്നും വെ​ള്ള​ പൊ​ൻ​മ​ണി അ​രി​യു​ടെ നെ​ല്ലു​ക​ൾ സം​ഭ​രി​ക്കാ​ൻ ത​യ്യാ​റ​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ് മി​ല്ലു​ട​മ​ക​ൾ. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് സ​പ്ലൈ​ക്കോ​യി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​പ്പോ​ൾ വെ​ള്ള​ പൊ​ൻമ​ണി അ​രി എ​ന്ന് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് യു​വ​ ക​ർ​ഷ​ക​ൻ ആ​ന്‍റു കോ​ട്ട​യ്ക്ക പ​റ​യു​ന്നു. പ​ല​രും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു ര​ണ്ടു മാ​സ​ത്തോ​ള​മാ​യി.

കൊ​യ്ത് പാ​ട​ത്ത് വി​ള​വെ​ടു​പ്പി​നു ശേ​ഷം നെ​ല്ല് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മി​ല്ലു​ട​മ​ക​ളു​ടെ വെ​ള്ള വേ​ണ്ട, മ​ട്ട മ​തി​യെ​ന്ന സ​മ്മ​ർ​ദ്ദ ത​ന്ത്രം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യം ഏ​റെ ബാ​ധി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് കൊ​ര​ട്ടി, കാ​ടു​കു​റ്റി, അ​ന്ന​മ​ന​ട.

ത​രി​ശു​ര​ഹി​ത കൃ​ഷി, ജൈ​വ​കൃ​ഷി എ​ന്നി​വ​യു​ടെ പ്രോ​ത്സാ​ഹ​നം ഉ​ൾ​പ്പെ​ടെ ന​ഷ്ട​പ്പെ​ട്ട കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​നാ​യി ഗ്രാ​മ പ​ഞ്ചാ​യ​ത്തും കൃ​ഷി വ​കു​പ്പും സ​ഹ​ക​ര​ണം വാ​ഗ്ദാ​നം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​മേ​ഖ​ല​യി​ലെ ചെ​റു​കി​ട കൃ​ഷി​ക്കാ​രും പാ​ട​ശേ​ഖ​ര സ​മി​തി​ക​ളും നെ​ൽ​കൃ​ഷി​യി​റ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ക​ടു​ത്ത ചൂ​ടും ജ​ല​ക്ഷാ​മ​വും അ​ട​ക്കം മു​ന്നി​ലു​ണ്ടാ​യ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​ല്ലാം അ​തി​ജീ​വി​ച്ച് പ​രി​പാ​ലി​ച്ചെ​ടു​ത്ത വി​ള​വാ​ണ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് വി​ള​ഞ്ഞ നെ​ല്ലു​ക​ൾ കൊ​യ്്ത്തുമെ​തി​യ​ന്ത്രം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കൊ​യ്തെ​തെ​ടു​ക്കാ​നാ​കാ​തെ വി​ഷ​മ​വൃ​ത്തി​യി​ലാ​യി​രു​ന്നു ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ.

കാ​ടു​കു​റ്റി​യി​ൽ കൃ​ഷി​ഭ​വ​ന്‍റേയും പ​ഞ്ചാ​യ​ത്തി​ന്‍റേ​യും കീ​ഴി​ൽ ര​ണ്ടു കൊ​യ്തു മെ​തി​യ​ന്ത്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും പ​രാ​തി​യും ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ ഏഴിന് "വി​ള​ഞ്ഞ നെ​ല്ല് കൊ​യ്തെ​ടു​ക്കാ​നാ​കു​ന്നി​ല്ല, കു​ല​യി​ടം ചെ​റു​വാ​ളൂ​ർ പാ​ട​ശേ​ഖ​ര​ത്ത് ക​ർ​ഷ​ക വി​ലാ​പം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ദീ​പി​ക വാ​ർ​ത്ത​യും ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കൃ​ഷി​ഭ​വ​ന്‍റെ കീ​ഴി​ലു​ള്ള കൊ​യ്ത്ത് യ​ന്ത്ര​മെ​ത്തി​യ​തും വി​ള​വെ​ടു​പ്പ് ന​ട​ന്ന​തും.

നി​ല​വി​ൽ കൊ​യ്തെ​ടു​ത്ത നെ​ല്ലു​ക​ൾ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ് കി​ട​ക്കു​ന്ന​ത്. സം​ഭ​ര​ണം വൈ​കു​ന്തോ​റും നെ​ല്ല് മ​ഴ പെ​യ്ത് ന​ശി​ച്ചു​പോ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്. മോ​ഷ​ണ സാ​ധ്യ​ത​യും ഇ​വ​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

ജൈ​വ​കൃ​ഷി രീ​തി​ക​ളെ കു​റി​ച്ചും സം​സ്ഥാ​നം കൃ​ഷി​യു​ടെ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ഉ​യ​രേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ചും ഉൗ​റ്റം കൊ​ള്ളു​ന്ന അ​ധി​കൃ​ത​ർ ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​വും ക​ഷ്ട​പ്പാ​ടു​ക​ളും രോ​ദ​ന​വും കാ​ണാ​തെ പോ​ക​രു​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത് . മു​ഴു​വ​ൻ നെ​ല്ലു​ക​ളും സം​ഭ​രി​ച്ച് മാ​ന്യ​മാ​യ വി​ല ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളു​ടെ ആ​വ​ശ്യം.