പൗ​ലോ​സ് മാ​ര്‍ പൗ​ലോ​സ് സ്മാ​ര​ക ക്രി​ക്ക​റ്റ് കി​രീ​ടം നെ​ല്ലി​ക്കു​ന്ന് മാ​ര്‍ തി​മൊ​ഥെ​യോ​സ് പ​ള്ളി​ക്ക്
Friday, February 14, 2020 12:51 AM IST
തൃ​ശൂ​ര്‍: പൗ​ര​സ്ത്യ ക​ല്‍​ദാ​യ സു​റി​യാ​നി സ​ഭ കേ​ന്ദ്ര ക​മ്മി​റ്റി​യും പ​ടി​ഞ്ഞാ​റെ കോ​ട്ട മാ​ര്‍ ഔ​ഗി​ന്‍ തൂ​വാ​ന ച​ര്‍​ച്ച് യൂ​ത്ത്‌​സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി അ​ര​ണാ​ട്ടു​ക​ര നേ​താ​ജി ഗ്രൗ​ണ്ടി​ല്‍ ന​ട​ത്തി​യ പൗ​ലോ​സ് മാ​ര്‍ പൗ​ലോ​സ് സ്മാ​ര​ക ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നെ​ല്ലി​ക്കു​ന്ന് മാ​ര്‍ തി​മൊ​ഥെ​യോ​സ് പ​ള്ളി തൃ​ശൂ​ര്‍ മാ​ര്‍​ത്ത് മ​റി​യം വ​ലി​യ​പ​ള്ളി​യെ തോ​ല്‍​പ്പി​ച്ച് കി​രീ​ടം നേ​ടി.
വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി​യും മാ​ന്‍ ഓ​ഫ് ദി ​മാ​ച്ച് ബോ​ണി ജോ​ണ്‍, മാ​ന്‍ ഓ​ഫ് ദി ​സീ​രീ​സ് ടോ​ജോ തി​മോ​ത്തി എ​ന്നി​വ​ര്‍​ക്കു​ള്ള ട്രോ​ഫി​യും ഡോ. ​മാ​ര്‍ യോ​ഹ​ന്നാ​ന്‍ യോ​സേ​ഫ് എ​പ്പി​സ്‌​കോ​പ്പ കൈ​മാ​റി.
ഫാ. ​ജാ​ക്സ് ചാ​ണ്ടി, ഫാ. ​സി​ജോ ജോ​ണി, അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ജ​ന്‍ പി.​ജോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് മെ​റീ​ജ് തി​മോ​ത്തി സെ​ക്ര​ട്ട​റി വി​ശാ​ല്‍ ആ​ന്‍റോ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.