ഗ്യാസ് വി​ല​ വ​ര്‍​ധ​ന​വിൽ പ്രതിഷേധം
Friday, February 14, 2020 12:51 AM IST
കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച്
തൃ​ശൂ​ർ: പാ​ച​ക​വാ​ത​ക​ത്തി​നു വ​ൻ​വി​ല​വ​ർ​ധ​ന ന​ട​പ്പാ​ക്കി​യ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കു "ഗ്യാ​സ് സി​ലി​ണ്ട​ർ മാ​ർ​ച്ച്' ന​ട​ത്തി. കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ​നി​ന്നും ശ​ക്ത​ൻ ന​ഗ​റി​ലെ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ ഡാ​നി​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഭു​ദാ​സ് പാ​ണേ​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ മോ​ഹ​ൻ. ജി​യോ ആ​ല​പ്പാ​ട​ൻ, ലെ​മി​ൻ ബാ​ബു, ജോ​ഷി ആ​ല​പ്പാ​ട്ട്. നി​ഖി​ൽ സ​തീ​ശ​ൻ. ലി​ജോ പ​ന​ക്ക​ൽ, മി​ന്‍റോ സി. ​ആ​ന്‍റോ, അ​ബ്ദു​ൽ അ​സീ​സ്, അ​നീ​ഷ് കെ. ​വ​ർ​ഗീ​സ്, എം.​വി.​അ​രു​ണ്‍, അ​ശ്വി​ൻ ആ​ല​പ്പു​ഴ, വി​ഷ്ണു ച​ന്ദ്ര​ൻ, വി.​മ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.