പൊതുകിണറിൽ നിന്നു വെള്ളമൂറ്റുന്നതായി പരാതി
Wednesday, February 19, 2020 12:42 AM IST
മേ​ലൂ​ർ: കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​കി​ണ​റു​ക​ളി​ൽ നി​ന്നും മോ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ള​മെ​ടു​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.​
മേ​ലൂ​ർ പൂ​ലാ​നി കൊ​ന്പി​ച്ചാ​ൽ ല​ക്ഷം വീ​ട് കോ​ള​നി പ്ര​ദേ​ശ​ത്ത് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി സ്ഥി​തി ചെ​യ്യു​ന്ന ര​ണ്ട് പൊ​തു കി​ണ​റു​ക​ളി​ൽ നി​ന്നാ​ണ് ര​ണ്ട് വീ​ട്ടു​കാ​ർ വെ​ള്ള​മെ​ടു​ക്കു​ന്ന​ത്. ഒ​ന്നി​ൽ മൂ​ന്ന് മോ​ട്ട​റും, മ​റ്റൊ​ന്നി​ൽ ഒ​രു മോ​ട്ട​റു​മാ​ണ് ഇ​റ​ക്കി വ​ച്ചി​രി​ക്കു​ന്ന​ത്.​ര​ണ്ട് കി​ണ​റു​ക​ളും ഗ്രി​ല്ലും വ​ല​യു​മി​ട്ടാ​ണ് സു​ര​ക്ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ശു​ദ്ധ​ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം അ​ള​വി​ൽ കൂ​ടു​ത​ലാ​യി കൊ​ണ്ടു​പോ​വു​ന്ന​തെ​ന്ന് സ​മീ​പ​വാ​സി പ​റ​യു​ന്നു. ഈ ​കോ​ള​നി​യി​ൽ 19 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന വീ​ട്ടു​കാ​ർ​ക്ക് മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​യി കി​ണ​ർ ഉ​ള്ള​ത്. കോ​ള​നി​യി​ലെ ബാ​ക്കി​യു​ള്ള എ​ല്ലാ കു​ടും​ബ​ങ്ങ​ളും കു​ടി​വെ​ള്ള​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​പൊ​തു​കി​ണ​റു​ക​ളെ​യാ​ണ്. വേ​ന​ൽ ക​ന​ത്ത​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കി​ണ​റു​ക​ൾ വ​റ്റു​ന്ന​തോ​ടെ പൊ​തു​കി​ണ​റു​ക​ൾ മാ​ത്ര​മാ​ണ് കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ആ​ശ്ര​യം. നി​ല​വി​ൽ മോ​ട്ടോ​ർ മു​ഖേ​ന എ​ടു​ക്കു​ന്ന കു​ടി​വെ​ള്ള​മു​പ​യോ​ഗി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി പ​റ​ന്പ് ന​ന​ക്കു​ക​യാ​ണെ​ന്നും വീ​ട്ടാ​വ​ശ്യ​ത്തി​നാ​യി കി​ണ​റി​ൽ നി​ന്നും വെ​ള്ളം കോ​രു​ന്പോ​ൾ ചെ​ളി​ക​ല​ർ​ന്ന വെ​ള്ള​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ കി​ണ​റി​നോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ച പൊ​തു ടാ​പ്പ് ഒ​ടി​ച്ചു ക​ള​ഞ്ഞ​താ​യും സ​മീ​പ​വാ​സി​യാ​യ അ​ര​ങ്ങ​ൻ ത​ങ്ക​പ്പ​ൻ പ​റ​ഞ്ഞു.​മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കും ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി.