പ്രഥമ വി​ക​സ​ന പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും ‘ജീ​വ​നി’ ഉ​ദ്ഘാ​ട​ന​വും
Friday, February 21, 2020 3:40 AM IST
പു​ഴ​യ്ക്ക​ൽ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ജ​ത ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത്തെ പ്ര​ഥ​മ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ജീ​വ​നി - ന​മ്മു​ടെ കൃ​ഷി, ന​മ്മു​ടെ ആ​രോ​ഗ്യം പ​ദ്ധ​തി​യു​ടേ​യും കോ​ൾ ബ​ണ്ടു​ക​ളി​ൽ തെ​ങ്ങു കൃ​ഷി പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കി​ല ഡ​യ​റ​ക്ട​ർ ഡോ. ​ജോ​യ് ഇ​ള​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​സ്ഒ പ്ര​ഖ്യാ​പ​നം കി​ല ഡ​യ​റ​ക്ട​ർ നി​ർ​വ​ഹി​ച്ചു.

പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​ങ്ങ​ളേ​യും, മി​ക​ച്ച ക​ർ​ഷ​ക​രേ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ശീ​ല​നം ന​ൽ​കി​യ സാം​സ്കാ​രി​ക വ​കു​പ്പ് വ​ജ്ര​ജൂ​ബി​ലി ഫേ​ല്ലോ​ഷി​പ്പ് അ​ർ​ഹ​ത നേ​ടി​യ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ അ​ര​ങ്ങേ​റ്റ​വും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. കു​രി​യാ​ക്കോ​സ് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ശ്രീ​രാ​മ​കൃ​ഷ്ണ മ​ഠം പ്ര​സി​ഡ​ന്‍റ് ശ്രീ​മ​ദ് സ​ദ്ഭ​വാ​ന​ന്ദ സ്വാ​മി, കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വീ​സ് ചി​റ​മ്മ​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി. മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. ലൈ​ജു സി. ​എ​ട​ക്ക​ള​ത്തൂ​ർ, അ​ഡ്വ. ബി​ജു വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സോ​ളി ജോ​സ​ഫ് എ​ന്നി​വ​ർ പ​ച്ച​ക്ക​റി തൈ​ക​ൾ ഏ​റ്റു​വാ​ങ്ങി.

പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ബ ഗി​രീ​ഷ്, എം.​ടി. സ​ന്തോ​ഷ്, ജ​യ​ല​ക്ഷ്മി ടീ​ച്ച​ർ, സു​മ ഹ​രി, കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ പി. ​ഉ​ണ്ണി​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.