ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Friday, February 28, 2020 12:52 AM IST
തൃ​ശൂ​ർ: സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും വി​ദ്യാ​ർ​ഥിസ​മ​ര​വും പ​ഠി​പ്പു​മു​ട​ക്കും നി​രോ​ധി​ച്ച ഹൈ​ക്കോ​ട​തിവി​ധി​യെ അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം സ്വാ​ഗ​തം ചെ​യ്തു.
വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യം നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ് ഹൈ​ക്കോ​ട​തിവി​ധി​യെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യോ​ർ​ത്തു വി​ധി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ബി​ജു കു​ണ്ടു​കു​ളം അ​ധ്യ​ക്ഷ​നാ​യി. ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, ഫാ. ​ആ​ന്‍റ​ണി അ​മ്മു​ത്ത​ൻ, ഫാ. ​പോ​ൾ മാ​ളി​യ​മ്മാവ്, എ​ൻ.​പി. ജാ​ക്സ​ണ്‍, ജോ​ണ്‍​സ​ണ്‍ ജോ​ർ​ജ്, ജോ​യ് സി. ​ആ​ന്‍റ​ണി, സി.​എ​ൽ. ഇ​ഗ്നേ​ഷ്യ​സ്, റീ​ത്ത ഡേ​വി​സ്, കെ.​സി. ഡേ​വി​സ്, സി.​ജെ. ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.