ജി​ല്ല​യി​ൽ 11,314 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ, പു​തി​യ കേ​സു​ക​ൾ ഇ​ല്ല
Tuesday, March 24, 2020 11:33 PM IST
തൃ​ശൂ​ർ: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 11,314 ആ​യി. വീ​ടു​ക​ളി​ൽ 11285 പേ​രും ആ​ശു​പ​ത്രി​ക​ളി​ൽ 29 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​ന്ന​ലെ എ​ട്ടു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ 23 പേ​രെ വി​ടു​ത​ൽ ചെ​യ്തു. 33 സാ​ന്പി​ളു​ക​ളു​ടെ ഫ​ല​മാ​ണ് ഇ​ന്ന​ലെ വ​ന്ന​ത്. ഇ​തുവ​രെ 483 പേ​രു​ടെ സാ​ന്പി​ളു​ക​ൾ അ​യ​ച്ച​തി​ൽ 43 പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.
ജി​ല്ലാ ക​ണ്‍​ട്രോ​ൾ സെ​ല്ലി​ലേ​ക്ക് 738 അ​ന്വേ​ഷ​ണ​ങ്ങ​ൾ ഇ​ന്ന​ലെ ല​ഭി​ച്ചു.