റേ​ഡി​യേ​ഷ​ൻ യ​ന്ത്രം പ​ണി​മു​ട​ക്കി; കാ​ൻ​സ​ർ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ
Tuesday, March 24, 2020 11:33 PM IST
മു​ളം​കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ റേ​ഡി​യേ​ഷ​ൻ യ​ന്ത്രം പ​ണി​മു​ട​ക്കി​യ​തോ​ടെ കാ​ൻ​സ​ർ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ.
പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ നി​ര​വ​ധി രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ റേ​ഡി​യേ​ഷ​ൻ യ​ന്ത്രം ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് പ​ണി​മു​ട​ക്കി​യ​ത്. പ്ര​തി​ദി​നം 100 പേ​ർ​ക്കാ​ണ് ഇ​വി​ടെ റേ​ഡി​യേ​ഷ​ൻ ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ കാ​ലാ​ഹ​ര​ണ​പ്പെട്ട യ​ന്ത്രം ഇ​ട​യ്ക്കി​ടെ പ​ണി​മു​ട​ക്കു​ന്ന​തു പ​തി​വാ​യ​തോ​ടെ ദി​വ​സേ​ന​യു​ള്ള റേ​ഡി​യേ​ഷ​നു​ക​ളു​ടെ എ​ണ്ണം 40 ആ​ക്കി കു​റ​ച്ചി​രു​ന്നു. ഇ​പ്പോ​ൾ അ​തും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
ഒ​രു രോ​ഗി​ക്ക് ഒ​ന്നുമു​ത​ൽ തു​ട​ർ​ച്ച​യാ​യി പ​ത്തും അ​തി​ൽ കൂ​ടു​ത​ലും റേ​ഡി​യേ​ഷനാണ് വേ​ണ്ടി വ​രു​ന്ന​ത്. ഇ​തി​ൽ ഒ​ന്നി​നു മു​ട​ക്കം വ​ന്നാ​ൽ അ​തു രോ​ഗി​യു​ടെ ആ​രോ​ഗ്യസ്ഥി​തി മോ​ശ​മാ​ക്കും.
പു​തി​യ റേ​ഡി​യേ​ഷ​ൻ യ​ന്ത്രം സ്ഥാ​പി​ക്കു​ന്നു​ള്ള ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും ഇ​ഴ​ഞ്ഞാ​ണു നീ​ങ്ങു​ന്ന​ത്.