ക​റ​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം
Tuesday, March 24, 2020 11:33 PM IST
തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങിന​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​തു ത​ട​യു​ന്ന​തി​നു​മാ​യി സി​റ്റി പോ​ലീ​സ് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണം തു​ട​ങ്ങി.
ന​ഗ​ര​ത്തി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന ഡ്രോ​ണു​ക​ളി​ൽനി​ന്നു ശേ​ഖ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭ്യ​മാ​കും. ന​ഗ​ര​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങിന​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പ്ലേ​റ്റ് വ​രെ ഒ​പ്പി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന കാ​മ​റ​യാ​ണ് ഡ്രോ​ണി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.