തൃ​ശൂ​രി​ൽ ലോ​ക്കി​ട്ട് പോ​ലീ​സ്
Tuesday, March 24, 2020 11:33 PM IST
സ്വ​ന്തം ​ലേ​ഖ​ക​ൻ

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തു ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെതു​ട​ർ​ന്നു ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും നി​ര​ത്തി​ലി​റ​ങ്ങി​യ​വ​രെ ത​ട​ഞ്ഞു നി​ർ​ത്തി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​രെ പോ​ലീ​സ് താ​ക്കീ​ത് ന​ൽ​കി തി​രി​ച്ച​യ​ച്ചു.
ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രുന്നു. എ​ല്ലാ സ്വകാര്യവാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മാ​ണ് ക​ട​ത്തിവി​ട്ട​ത്. പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ൽ ബാ​രി​ക്കേ​ഡ് വ​ച്ച് ക​യ​ർ കെ​ട്ടി​യാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്. ഇ​തോ​ടെ അ​യ്യ​ന്തോ​ൾ, കാ​ഞ്ഞാ​ണി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽനി​ന്നു വ​രു​ന്ന​വ​രെ ന​ഗ​ര​ത്തി​ലേ​ക്കു ക​ട​ത്തി​വി​ട്ടി​ല്ല.

അ​ത്യാ​വ​ശ്യ​ക്കാ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. ന​ഗ​ര​ത്തി​ലെ എ​ല്ലാ ജം​ഗ്ഷ​നു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ർ​ന്നു. ന​ഗ​ര​ത്തി​ലെ ഏ​താ​നും ക​ട​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്ന​ത്. ഹോ​ട്ട​ലു​ക​ൾ അ​ട​ഞ്ഞുകി​ട​ന്നു. മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ത്രി​യി​ലും ഇ​വി​ടെ പോ​ലീ​സ് സാ​ന്നി​ധ്യം ഉ​ണ്ട്. എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ഭാ​ഗ​ത്തുനി​ന്നു വ​രു​ന്ന പ​ല വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ഇ​വി​ടെ ത​ട​ഞ്ഞി​ട്ടു. കോ​യ​ന്പ​ത്തൂ​രി​ൽനി​ന്നെ​ത്തി​യ ഒ​രു കു​ടും​ബ​ത്തെ മ​ണ്ണു​ത്തി എ​സ്ഐ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ച് ബ​ന്ധ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മാ​ണ് വി​ട്ട​ത്. ഇ​ത്ത​ര​ത്തി​ൽ വ​രു​ന്ന പ​ല വാ​ഹ​ന​ങ്ങ​ളും ഇ​വി​ടെ പി​ടി​ച്ചി​ട്ടു.